23.8 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഓ​​​പ്പ​​​റേ​​​ഷ​​​ൻ യെ​​​ല്ലോ പ​​​ദ്ധ​​​തി ഡി​​​സം​​​ബ​​​ർ 31വ​​​രെ തു​​​ട​​​രും
Kerala

ഓ​​​പ്പ​​​റേ​​​ഷ​​​ൻ യെ​​​ല്ലോ പ​​​ദ്ധ​​​തി ഡി​​​സം​​​ബ​​​ർ 31വ​​​രെ തു​​​ട​​​രും

അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി റേ​​​ഷ​​​ൻ മു​​​ൻ​​​ഗ​​​ണ​​​നാ കാ​​​ർ​​​ഡ് കൈ​​​വ​​​ശം വ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​വ​​​രി​​​ൽ നി​​​ന്നും കാ​​​ർ​​​ഡ് പി​​​ടി​​​ച്ചെ​​​ടു​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന ഭ​​​ക്ഷ്യ പൊ​​​തു​​​വി​​​ത​​​ര​​​ണ വ​​​കു​​​പ്പ് ന​​​ട​​​പ്പാ​​​ക്കി​​​യ ‘ഓ​​​പ്പ​​​റേ​​​ഷ​​​ൻ യെ​​​ല്ലോ’ പ​​​ദ്ധ​​​തി​​​യി​​​ൽ ഒ​​​ക്ടോ​​​ബ​​​ർ 31 വ​​​രെ 6914 അ​​​ന​​​ധി​​​കൃ​​​ത മു​​​ൻ​​​ഗ​​​ണ​​​നാ കാ​​​ർ​​​ഡു​​​ക​​​ൾ പി​​​ടി​​​ച്ചെ​​​ടു​​​ത്ത് മു​​​ൻ​​​ഗ​​​ണ​​​നേ​​​ത​​​ര വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലേ​​​ക്ക് മാ​​​റ്റി. ആ​​​കെ 1.18 കോ​​​ടി രൂ​​​പ പി​​​ഴ ഈ​​​ടാ​​​ക്കു​​​ന്ന​​​തി​​​ന് നോ​​​ട്ടീ​​​സ് ന​​​ൽ​​​കി​​​യ​​​താ​​​യി ഭ​​​ക്ഷ്യ സി​​​വി​​​ൽ സ​​​പ്ലൈ​​​സ് മ​​​ന്ത്രി ജി. ​​​ആ​​​ർ. അ​​​നി​​​ൽ അ​​​റി​​​യി​​​ച്ചു.

ഓ​​​പ്പ​​​റേ​​​ഷ​​​ൻ യെ​​​ല്ലോ പ​​​ദ്ധ​​​തി ഡി​​​സം​​​ബ​​​ർ 31വ​​​രെ തു​​​ട​​​രും. എ​​​ല്ലാ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളും കാ​​​റ്റി​​​ൽ പ​​​റ​​​ത്തി അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി കാ​​​ർ​​​ഡു​​​ക​​​ൾ കൈ​​​വ​​​ശം വ​​​ച്ചി​​​രി​​​ക്കു​​​ന്ന വ​​​മ്പ​​​ൻ​​​മാ​​​രെ​​​യാ​​​ണ് സ​​​ർ​​​ക്കാ​​​ർ ഈ ​​​പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.

ഏ​​​തെ​​​ങ്കി​​​ലും ഒ​​​രു മാ​​​ന​​​ദ​​​ണ്ഡം തെ​​​റ്റി​​​യെ​​​ന്ന കാ​​​ര​​​ണ​​​ത്താ​​​ൽ സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ര​​​നെ ദ്രോ​​​ഹി​​​ക്കു​​​ന്ന സ​​​മീ​​​പ​​​നം വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ ഭാ​​​ഗ​​​ത്ത് നി​​​ന്ന് ഉ​​​ണ്ടാ​​​കാ​​​ൻ പാ​​​ടി​​​ല്ലെ​​​ന്ന് മ​​​ന്ത്രി നി​​​ർ​​​ദേ​​​ശി​​​ച്ചു.

അ​​​ന​​​ധി​​​കൃ​​​ത റേ​​​ഷ​​​ൻ കാ​​​ർ​​​ഡു​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് 9188527301, 9188521967 എ​​​ന്നീ ന​​​മ്പ​​​റു​​​ക​​​ളി​​​ൽ വി​​​ളി​​​ച്ച​​​റി​​​യി​​​ക്കാം. വി​​​വ​​​രം ന​​​ൽ​​​കു​​​ന്ന​​​യാ​​​ളു​​​ടെ പേ​​​രു​​​വി​​​വ​​​രം ര​​​ഹ​​​സ്യ​​​മാ​​​യി സൂ​​​ക്ഷി​​​ക്കും.

Related posts

സം​സ്ഥാ​ന​ത്ത് വാ​ക്സി​നെ​ടു​ക്കാ​തെ 1,707 അ​ധ്യാ​പ​ക​ർ ; ലി​സ്റ്റ് പു​റ​ത്തു​വി​ട്ട് മ​ന്ത്രി

Aswathi Kottiyoor

15 താപനിലയങ്ങളിൽ കൽക്കരി ഇല്ല; 82 നിലയങ്ങൾ അതീവഗുരുതര സ്ഥിതിയിൽ.

Aswathi Kottiyoor

ജൂൺ ഒന്നു മുതൽ 10 ലക്ഷം കാർഡുടമകൾക്ക് ഒരു കിലോ റാഗി പൊടി വീതം വിതരണം ചെയ്യും

Aswathi Kottiyoor
WordPress Image Lightbox