കേരളത്തിലെ ക്ഷീരകർഷകരുടെ പ്രയാസങ്ങൾ പരിഗണിച്ചും ഉത്പാദന സാമഗ്രികളുടെ വിലവർധന കണക്കിലെടുത്തും പാലിന്‍റെ വില വർധിപ്പിക്കാൻ ശിപാർശ ചെയ്യുമെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി അറിയിച്ചു. കേരളത്തിലെ പാൽ ഉത്പാദനത്തിന്‍റെ ചെലവ് ഉൾപ്പെടെ പഠിക്കാൻ വെറ്ററിനറി സർവകലാശാലയിലെയും കാർഷിക സർവകലാശാലയിലെയും വിദഗ്ധർ ഉൾപ്പെട്ട സമിതിയെ മിൽമ നിയോഗിച്ചിരുന്നു. സമിതി റിപ്പോർട്ട് 15നകം ലഭിക്കും.
ഇതിലെ ശിപാർശകൾ കൂടി പരിഗണിച്ച് ഫെഡറേഷൻ ഭരണസമിതി അടിയന്തര യോഗം ചേർന്ന് ഉചിതമായ വിലവർധന നടപ്പാക്കണമെന്ന് കേരള ക്ഷീര വിപണന ഫെഡറേഷന്‍റെയും മേഖല യൂണിയനുകളുടെയും ചെയർമാൻമാരും മാനേജിംഗ് ഡയറക്ടർമാരും അടങ്ങുന്ന പ്രോഗ്രാമിംഗ് കമ്മിറ്റി ശിപാർശ ചെയ്തതായി മിൽമ ചെയർമാൻ അറിയിച്ചു. ഉപഭോക്താക്കൾ വിലവർധന ഉൾക്കൊള്ളണമെന്ന് ചെയർമാൻ അഭ്യർഥിച്ചു.