ജില്ലാ പഞ്ചായത്തിന്റെ കാർഷികയന്ത്രവത്ക്കരണം-ഗവേഷണത്തിന് പ്രോത്സാഹനം എന്ന പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾക്ക് കർഷകരുടെ പ്രശ്നങ്ങൾ നേരിട്ടറിയാനും യന്ത്രവത്കരണത്തിലൂടെ അവ പരിഹരിക്കുന്നതിനാവശ്യമായ ആശയങ്ങളും അഭിപ്രായങ്ങളും രൂപപ്പെടുത്താനും അവസരമൊരുക്കുന്നു. തുടർന്ന് വിദ്യാർഥികൾക്ക് ആശയങ്ങൾ വിപുലീകരിച്ച് പദ്ധതികൾ സമർപ്പിക്കാം. അവ വിദഗ്ധ സമിതിയുടെ പരിശോധനയ്ക്ക് ശേഷം കൃഷിക്ക്/കർഷകർക്ക് ഉപയോഗപ്രദമാകും വിധം യന്ത്രങ്ങൾ വികസിപ്പിക്കാനുള്ള പദ്ധതികൾക്ക് സാമ്പത്തിക സഹായം നേടാനാകും. ഹയർസെക്കണ്ടറി തലം മുതൽ മുകളിലോട്ടുള്ളവർക്കാണ് പദ്ധതിയുടെ ഭാഗമാകാനാവുക. താൽപര്യമുള്ളവർ https://forms.gle/GSNhhAzjZBRBqKfS7 എന്ന ലിങ്കിൽ രജിസ്ട്രേഷൻ ഫോറം പൂരിപ്പിച്ച് നവംബർ 17നകം ഓൺലൈനായി സമർപ്പിക്കണം. ഫോൺ: 9446429642, 9383472052.