26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • അബുദാബിയിൽ നടപ്പാതയിൽ സൈക്കിൾ ഓടിച്ചാൽ 500 ദിർഹം പിഴ
Kerala

അബുദാബിയിൽ നടപ്പാതയിൽ സൈക്കിൾ ഓടിച്ചാൽ 500 ദിർഹം പിഴ

ജോഗിംഗ് ട്രാക്കുകളിലും, കാൽനടയാത്രക്കാർക്കുള്ള പാതയിലും സൈക്കിളുകളും ഇലക്ട്രിക് സ്കൂട്ടറുകളും ഓടിക്കുന്നവർക്ക് പിഴ ചുമത്തി അബുദാബി പോലീസ്.

പൊതുജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. കാൽനടക്കാരുടെ സുരക്ഷയെ ബാധിക്കുന്ന വിധം അലക്ഷ്യമായും, അഭ്യാസപ്രകടനങ്ങൾ നടത്തിയും സൈക്കിളുകളും സ്കൂട്ടറുകളും ഓടിക്കുന്ന സ്ഥിതി വഴിയാത്രക്കാർക്കും വ്യായാമം ചെയ്യുന്നവർക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.

പ്രായം കൂടിയ ആളുകൾ വ്യായാമത്തിനും മറ്റും എത്തുന്ന വേളയിൽ സൈക്കിൾ സവാരിക്കാരുടെ അഭ്യാസപ്രകടനങ്ങൾ മൂലവും, അലക്ഷ്യമായി സൈക്കിൾ ഓടിക്കുന്നതു മൂലവും പലപ്പോഴും അപകടം സംഭവിക്കുന്നുണ്ട്. ബോധവൽക്കരണ പരിപാടികൾ നടത്തുന്നതോടൊപ്പം നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടികളും അബുദാബി പോലീസ് സ്വീകരിക്കുന്നുണ്ട്.

Related posts

ഇന്ന് ലോക ജനസംഖ്യാ ദിനം; ചിന്തിക്കാം സുസ്ഥിരമായൊരു ലോകത്തിന് വേണ്ടി

Aswathi Kottiyoor

റബർ അധിഷ്ഠിത സ്റ്റാർട്ടപ്പുകൾക്കു പ്രോത്സാഹനമേകാൻ പദ്ധതിയുമായി റബ്ബർ പാർക്ക്

Aswathi Kottiyoor

മുല്ലപ്പെരിയാറിന്‌ ബലക്ഷയം: യുഎൻ പഠനം .

Aswathi Kottiyoor
WordPress Image Lightbox