24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ശബരിമല തീര്‍ഥാടനത്തിന് ഒരുക്കങ്ങളായി; കൂടുതൽ കേന്ദ്രങ്ങളിൽ സ്പോട്ട് ബുക്കിങ് സംവിധാനം
Kerala

ശബരിമല തീര്‍ഥാടനത്തിന് ഒരുക്കങ്ങളായി; കൂടുതൽ കേന്ദ്രങ്ങളിൽ സ്പോട്ട് ബുക്കിങ് സംവിധാനം

ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് കൂടുതൽ കേന്ദ്രങ്ങളിൽ സ്പോട്ട് ബുക്കിങ് സംവിധാനം ഏർപ്പെടുത്തുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ പറഞ്ഞു. നിലവിൽ 13 കേന്ദ്രങ്ങളിൽ സ്പോട്ട് ബുക്കിങ്ങിന് സംവിധാനം ഒരുക്കിയിട്ടുണ്ട്. പമ്പ വലിയാനവട്ടം, നിലയ്‌ക്കലും ഉൾപ്പെടെയാണ് ഇവ. നിലയ്‌ക്കലിൽ മാത്രം 10 കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. സ്പോട്ട് ബുക്കിങ് കേന്ദ്രങ്ങൾ കൂടുതലും തെക്കൻ ജില്ലകളിലാണ് നിലവിലുള്ളത്. കണ്ണൂരും പാലക്കാടും ഓരോ കേന്ദ്രം കൂടി ആരംഭിക്കുന്നത് സജീവ പരിഗണനയിലാണ്.

നിലവിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി പത്തനംതിട്ട, എറണാകുളം ജില്ലകളിലാണ് കേന്ദ്രങ്ങൾ. കാനനപാതകളിലൂടെ വരുന്നവരുടെ സഹായത്തിനാണ് വലിയാനവട്ടത്തും ബുക്കിങ് സംവിധാനം ഒരുക്കുന്നത്. തീർഥാടകർക്ക് ഒരു തരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകില്ല. സർക്കാർ തലത്തിൽ മറിച്ചൊരു തീരുമാനം ഉണ്ടാകുന്നതു വരെ വെർച്വൽ സംവിധാനം തുടരും. ഓൺലൈൻ ബുക്കിങ് വളരെ എളുപ്പം ചെയ്യാം. പത്തനംതിട്ട പ്രസ് ക്ലബിന്റെ ശബരിമല സുഖദർശനം മീറ്റ് ദി പ്രസ്സിൽ സംസാരിക്കുകയായിരുന്നു പ്രസിഡന്റ്.

16ന് വൈകിട്ട് ക്ഷേത്രനട തുറക്കും. ഡിസംബർ 27 വരെ ദർശനത്തിന് നട തുറക്കും. പിന്നീട് മകരവിളക്ക് ഉത്സവത്തിന് 30ന് തുറക്കുന്ന ക്ഷേത്ര നട ജനുവരി 14ന് മകരവിളക്കിന് ശേഷമേ അടയ്‌ക്കൂ. പരമ്പരാഗത കാനന പാതകൾ എല്ലാം വൃത്തിയാക്കി. ഭക്ഷണത്തിനും കുടിവെള്ളത്തിനും മെഡിക്കൽ സംവിധാനത്തിനും സൗകര്യങ്ങൾ ചെയ്തിട്ടുണ്ട്. പമ്പ ഗണപതി കോവിൽ മുതൽ നീലിമല വഴി ശരംകുത്തി വരെയുള്ള പാത കല്ലുപാകി തീർഥാടകർക്ക് സൗകര്യപ്രദമായ രീതിയിൽ ഒരുക്കിയിട്ടുണ്ട്. വശങ്ങളിലെല്ലാം ബാരിക്കേഡുകളും സ്ഥാപിച്ചു.

അപ്പം, അരവണ എന്നിവ യഥേഷ്‌ടം സ്റ്റോക്ക് ചെയ്യാനും സംവിധാനമായി. നട തുറക്കുന്ന 16ന് ഏകദേശം 10 ലക്ഷത്തോളം ടിൻ അരവണ സ്റ്റോക്ക് ഉണ്ടാകും. അപ്പം നിർമാണം ചൊവ്വാഴ്ച ആരംഭിക്കും. ശർക്കരയുൾപ്പെടെ എല്ലാ അസംസ്കൃത സാധനങ്ങളുടെയും ഗുണനിലവാരം ഉറപ്പാക്കിയിട്ടുണ്ട്. കെഎസ്ആർടിസി 500 പ്രത്യേക ബസ് ഏർപ്പെടുത്തും. പമ്പ – നിലയ്‌ക്കൽ റൂട്ടിൽ മാത്രം 200 ബസുകൾ സർവീസ് നടത്തും. 40 പേർ വീതം യാത്രക്കാർ ബസിൽ നിറഞ്ഞ ഉടൻ സർവീസ് നടത്തണമെന്ന് കർശനമായി പറഞ്ഞിട്ടുണ്ട്. തീർത്ഥാടകരെ കുത്തിനിറച്ചു കൊണ്ടുപോകുന്ന മുൻകാല സംവിധാനം ഒരു കാരണവശാലും അനുവദിക്കില്ല. ഇതിനു മേൽനോട്ടം നടത്താൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. മിനിറ്റിന് ഒരു ബസ് വീതം എന്ന നിലയ്ക്കാണ് സംവിധാനം ഉണ്ടാവുക.

Related posts

കേരളത്തില്‍ വാക്സിന്‍ ഉത്പാദന മേഖല സ്ഥാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 2316 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

വി​മാ​ന​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ സം​ഗീ​തം നി​ർ​ബ​ന്ധ​മാ​ക്ക​ണം; കേ​ന്ദ്ര​മ​ന്ത്രി​ക്ക് ഐ​സി​സി​ആ​റി​ന്‍റെ ക​ത്ത്

Aswathi Kottiyoor
WordPress Image Lightbox