22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • മുന്നാക്ക സമുദായങ്ങൾക്കുള്ള സംവരണം സുപ്രീംകോടതി ശരിവെച്ചു; ഭരണഘടനാ ബെഞ്ചിൽ ഭൂരിപക്ഷ വിധി
Kerala

മുന്നാക്ക സമുദായങ്ങൾക്കുള്ള സംവരണം സുപ്രീംകോടതി ശരിവെച്ചു; ഭരണഘടനാ ബെഞ്ചിൽ ഭൂരിപക്ഷ വിധി

മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക്‌ 10 ശതമാനം സംവരണം ഏർപ്പെടുത്തിയത്‌ സുപ്രീം കോടതി ശരിവെച്ചു. സംവരണം അനുവദിച്ചുള്ള ഭരണഘടനാ ഭേദഗതിയെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ 3 പേർ അനുകൂലിച്ചപ്പോൾ ചീഫ്‌ ജസ്റ്റിസ്‌ യു യു ലളിതും ജസ്റ്റിസ് രവീന്ദ്ര ഭട്ടും വിയോജന വിധിയാണ് പറഞ്ഞത് .ഇരുവരും സാമ്പത്തിക സംവരണത്തെ എതിർത്തു.

സംവരണം അനുവദിച്ചുള്ള ഭേദഗതി ഭരണഘടനയുടെ അന്തഃസത്തയെ ബാധിക്കില്ലെന്നാണ് ബെഞ്ചിന്റെ ഭുരിപക്ഷ വിധി.എന്നാൽ മുന്നാക്ക സംവരണം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് എതിരാണെന്ന് രവീന്ദ്ര ഭട്ട് വിധിയിൽ പറഞ്ഞു.

മുന്നാക്ക സംവരണം സംബന്ധിച്ച് 103–-ാമത്‌ ഭരണഘടനാ ഭേദഗതിയുടെ നിയമസാധുത ചോദ്യം ചെയ്‌ത ഹർജികളിൽ ചീഫ്‌ ജസ്റ്റിസ്‌ യു യു ലളിത്‌ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ്‌ വിധി പറഞ്ഞത്. ഏഴു ദിവസം തുടർച്ചയായി വാദംകേട്ടശേഷമാണ് വിധി പറയുന്നത്. ജസ്റ്റിസുമാരായ ദിനേശ്‌ മഹേശ്വരി, എസ്‌ രവീന്ദ്രഭട്ട്‌, ബേലാ എം ത്രിവേദി, ജെ ബി പർധിവാല എന്നിവരാണ്‌ ബെഞ്ചിലെ മറ്റ്‌ അംഗങ്ങൾ.

മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നല്‍കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്താണ് ഹർജികൾ എത്തിയത്. സാമ്പത്തികം അടിസ്ഥാനമാക്കി സംവരണം ഉള്‍പ്പടെ പ്രത്യേക വകുപ്പുകള്‍ സൃഷ്ടിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കുന്ന 103-ാം ഭേദഗതി, ഭരണഘടനയുടെ അടിസ്ഥാന ഘടനയെ തകര്‍ക്കുന്നതാണെന്നാണ് ഹർജിക്കാർ മുന്നോട്ട് വച്ച പ്രധാനവാദം.

എന്നാല്‍ മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ 10 ശതമാനം സാമ്പത്തിക സംവരണം എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളുടെ അവകാശം കവരുന്നില്ലെന്നും അതുകൊണ്ട് ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ലംഘിക്കുന്നില്ലെന്നുമായിരുന്നു കേന്ദ്ര സർക്കാരിന്റെ വാദം

Related posts

സംസ്ഥാനത്ത് ഇന്ന് 2078 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

ബസിൽ നിന്ന് തെറിച്ചു വീണ് പെൺകുട്ടി; ടയറിനടിയിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

Aswathi Kottiyoor

കർഷക ദിനം – ഡോ. കെ.വി. ദേവദാസിനെ ആദരിച്ചു

Aswathi Kottiyoor
WordPress Image Lightbox