24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ക​ത്ത് വി​വാ​ദം; ഇ​നി​യും നി​ര​വ​ധി ക​ത്തു​ക​ള്‍ പു​റ​ത്തു​വ​രാ​നു​ണ്ടെ​ന്ന് ഗ​വ​ര്‍​ണ​ര്‍
Kerala

ക​ത്ത് വി​വാ​ദം; ഇ​നി​യും നി​ര​വ​ധി ക​ത്തു​ക​ള്‍ പു​റ​ത്തു​വ​രാ​നു​ണ്ടെ​ന്ന് ഗ​വ​ര്‍​ണ​ര്‍

തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ലെ ക​ത്ത് വി​വാ​ദ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍. മേ​യ​ര്‍ ആ​ര്യാ​രാ​ജേ​ന്ദ്ര​ന്‍റെ ക​ത്തി​ന് സ​മാ​ന​മാ​യ നി​ര​വ​ധി ക​ത്തു​ക​ള്‍ ഇ​നി​യു​മു​ണ്ട്. വൈ​കാ​തെ അ​ത് പു​റ​ത്തു​വ​രു​മെ​ന്നു ഗ​വ​ര്‍​ണ​ര്‍ ആ​രോ​പി​ച്ചു.

ഇ​തു​സം​ബ​ന്ധി​ച്ച് ത​നി​ക്ക് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ ശേ​ഷം ഇ​ക്കാ​ര്യ​ങ്ങ​ള്‍ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​മെ​ന്നും ഗ​വ​ര്‍​ണ​ര്‍ പ​റ​ഞ്ഞു.

അ​തേ​സ​മ​യം രാ​ജ്ഭ​വ​ന്‍റെ ക്ഷ​ണം സ്വീ​ക​രി​ച്ച് ഗ​വ​ര്‍​ണ​റെ കാ​ണാ​നെ​ത്തി​യ ര​ണ്ട് മാ​ധ്യ​മ​ങ്ങ​ളെ ഗ​വ​ര്‍​ണ​ര്‍ പു​റ​ത്താ​ക്കി. കൈ​ര​ളി, മീ​ഡി​യ വ​ണ്‍ എ​ന്നീ ചാ​ന​ലു​ക​ളു​ടെ റി​പ്പോ​ര്‍​ട്ട​ര്‍​മാ​രോ​ടാ​ണ് ഗ​വ​ര്‍​ണ​ര്‍ പു​റ​ത്തു പോ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്.

കേ​ഡ​ര്‍ സ്വ​ഭാ​വ​മു​ള്ള ചാ​ന​ലു​ക​ളോ​ട് സം​സാ​രി​ക്കാ​നി​ല്ലെ​ന്നാ​യി​രു​ന്നു പ്ര​തി​ക​ര​ണം.

Related posts

ജിസ്യൂട്ട് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിന്റെ പൈലറ്റ് വിന്യാസം 426 സ്‌കൂളുകളില്‍ പൂര്‍ത്തിയായി

Aswathi Kottiyoor

ഭൂമിയിടപാട് കേസ്‌; മാർ ആലഞ്ചേരിയുടെ ആവശ്യം സുപ്രീം കോടതി തള്ളി

Aswathi Kottiyoor

വ്യവസായപദ്ധതികൾക്ക്‌ ഭൂമി ; നിബന്ധനകളിൽ ഇളവ്‌ വേണം : കേരളം

Aswathi Kottiyoor
WordPress Image Lightbox