24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • മുഖ്യമന്ത്രിയുടെ വാക്ക് പാഴ്വാക്കായി; കെഎസ്ആർടിസിയിൽ ഒരാഴ്ച കഴിഞ്ഞിട്ടും ശമ്പളമില്ല
Kerala

മുഖ്യമന്ത്രിയുടെ വാക്ക് പാഴ്വാക്കായി; കെഎസ്ആർടിസിയിൽ ഒരാഴ്ച കഴിഞ്ഞിട്ടും ശമ്പളമില്ല

കെഎസ്ആർടിസിയിൽ ഒക്ടോബർ മാസത്തെ ശന്പളം വൈകുന്നു. കെഎസ്ആർടിസി തൊഴിലാളികളുടെ ശന്പളം കൃത്യമായി എല്ലാ മാസവും അഞ്ചിനു മുൻപായി നൽകുമെന്നു മുഖ്യമന്ത്രി ഉറപ്പു നൽകിയിരുന്നെങ്കിലും കഴിഞ്ഞ മാസത്തെ ശന്പളം ഇതുവരെയും നൽകാനായില്ല.

എല്ലാ മാസവും അവസാനത്തെ പ്രവൃത്തി ദിവസമായിരുന്നു കെഎസ്ആർടിസിയിൽ ശന്പളം നൽകിയിരുന്നത്. പിന്നീട് പലപ്പോഴും ശന്പള വിതരണം അനിശ്ചിതമായി വൈകി. അതിനു ശേഷമാണ് എല്ലാ മാസവും കൃത്യമായി അഞ്ചിനു മുൻപ് ശന്പളം നൽകുമെന്നാണ് മുഖ്യമന്ത്രി അംഗീക്യത യൂണിയനുകളുടെ യോഗത്തിൽ ഉറപ്പ് നൽകിയത്. ഇതും ഇപ്പോൾ പാലിക്കപ്പെടുന്നില്ലെന്നു ജീവനക്കാർ പരാതിപ്പെടുന്നു.

ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നശേഷം കഴിഞ്ഞ ഒരു മാസം മാത്രമാണ് അഞ്ചാം തീയതിക്കു മുൻപ് ശന്പളം നൽകിയതെന്നും 200 കോടിയിലേറെ രൂപ കെഎസ്ആർടിസിക്ക് പ്രതിമാസ കളക്ഷൻ ലഭിച്ചിട്ടും തൊഴിലാളികൾക്കു ശന്പളം നൽകാത്തത് പ്രതിഷേധാർഹമാണെന്നും പ്രതിപക്ഷ ട്രേഡ് യൂണിയൻ സംഘടനയായ ടിഡിഎഫ് വർക്കിംഗ് പ്രസിഡന്‍റ് എം.വിൻസെന്‍റ് എംഎൽഎ പറഞ്ഞു.

Related posts

ആസ്ഥാനത്തിനായി കണ്ടെത്തിയ ഭൂമി കൈമാറില്ല – അടിസ്ഥാന സൗകര്യങ്ങളില്ലാതെ വാടകക്കെട്ടിടത്തിൽ വീർപ്പുമുട്ടി ഇരിട്ടി അഗ്നിശമന സേന

Aswathi Kottiyoor

ദേശ് ബന്ധു കോളേജ് ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും എം.എസ്.എഫ് ജോ.സെക്രട്ടറിയായി തിരഞ്ഞടുക്കപ്പെട്ട അംജദ് അലി.

Aswathi Kottiyoor

അ​​നു​​മ​​തി​​യി​​ല്ലാ​​ത്ത ആ​​രാ​​ധ​​നാ​​ല​​യ​​ങ്ങ​​ളും പ്രാ​​ര്‍​ഥ​​നാ​​ഹാ​​ളു​​ക​​ളും പൂ​​ട്ട​​ണ​​മെ​​ന്ന് ഹൈ​​ക്കോ​​ട​​തി

Aswathi Kottiyoor
WordPress Image Lightbox