• Home
  • Kerala
  • ഏതറ്റംവരെയും പോകും ; ഈ പോരാട്ടം കേരളത്തെ സംരക്ഷിക്കാൻ
Kerala

ഏതറ്റംവരെയും പോകും ; ഈ പോരാട്ടം കേരളത്തെ സംരക്ഷിക്കാൻ

മികവിലേക്ക്‌ കുതിക്കുന്ന കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസമേഖലയെ ഗവർണറെ ഉപയോഗപ്പെടുത്തി തകർക്കാനുള്ള സംഘപരിവാർ നീക്കം നേരിടാൻ ഏതറ്റം വരെയും പോകുമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഉത്തരേന്ത്യയിൽ ചെയ്യുന്ന പോലെ വർഗീയ ധ്രുവീകരണത്തിന്‌ വിദ്യാഭ്യാസമേഖലയെ എങ്ങനെ ഉപയോഗിക്കാമെന്ന ഗവേഷണമാണ്‌ കേരളത്തിലും ആർഎസ്‌എസ്‌ നടത്തുന്നത്‌. ഇത്തരം പ്രവണതകൾ ഭരണഘടനാപരമായും നിയമപരമായും നേരിടും. ഇക്കാര്യത്തിൽ സർക്കാർ ആവശ്യമായ നടപടി സ്വീകരിക്കും. ബിജെപിയുടെയും ആർഎസ്‌എസിന്റെയും ഗവർണറുടെയും രാഷ്ട്രീയ നീക്കങ്ങളെ ജനങ്ങൾക്കു മുന്നിൽ തുറന്നുകാണിക്കും–- സംസ്ഥാന കമ്മിറ്റി യോഗത്തിനുശേഷം വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

ഗവർണറുടെ ചാൻസലർപദവി തുടരേണ്ടതുണ്ടോ എന്നത്‌ ചർച്ച ചെയ്യേണ്ട സാഹചര്യമാണുള്ളത്‌. ബില്ലുകൾ അനന്തമായി തടഞ്ഞുവയ്‌ക്കുന്നതിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്നത്‌ ആലോചിക്കും.

മതനിരപേക്ഷ ഉള്ളടക്കവും ജനാധിപത്യ മൂല്യങ്ങളും തകർത്ത്‌ വൈസ്‌ ചാൻസലർമാരെയും പ്രൊ വൈസ്‌ചാൻസലർമാരെയും തിരുകിക്കയറ്റി തങ്ങളുടെ അജൻഡകൾ നടപ്പാക്കാനാണ്‌ സംഘപരിവാർ ശ്രമം. കോൺഗ്രസും ബിജെപിയും മറ്റു വർഗീയശക്തികളുമെല്ലാം ഇതിനെ പിന്തുണയ്‌ക്കുന്നു. കേന്ദ്ര സർക്കാർ ഇടപെടലുകളെ കോൺഗ്രസ്‌ കേന്ദ്രനേതൃത്വം എതിർക്കുമ്പോൾ കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവുമടക്കമുള്ളവർ ഗവർണർക്കായി വാദിക്കുന്നു. ഇതിന്റെ ഭാഗമാണ്‌ സർക്കാരിനെ പിരിച്ചുവിടാൻ ഗവർണർ ആവശ്യപ്പെടണമെന്ന കെ സുധാകരന്റെ പ്രസ്താവന. നിലപാടിൽനിന്ന്‌ മലക്കംമറിഞ്ഞെങ്കിലും പറഞ്ഞതെല്ലാം പകൽവെളിച്ചംപോലെ വ്യക്തമാണ്‌. യുഡിഎഫിലെ ലീഗും ആർഎസ്‌പിയും കേരളത്തിലെ കോൺഗ്രസിന്റെ നിലപാടിനോട്‌ യോജിക്കുന്നില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

രാജ്‌ഭവൻ ജനകീയ പ്രതിഷേധം 15ന്‌
വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്‌മയുടെ ആഭിമുഖ്യത്തിൽ 15ന്‌ നാനാതുറകളിലുള്ളവർ രാജ്‌ഭവനിലേക്ക്‌ മാർച്ച്‌ നടത്തും. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്‌ഘാടനം ചെയ്യും. ഡിഎംകെ നേതാവ്‌ തിരുച്ചി ശിവ എംപിയടക്കം ദേശീയ നേതാക്കൾ പങ്കെടുക്കും. ജില്ലാകേന്ദ്രങ്ങളിലും മാർച്ചും ധർണയും നടക്കും. ഇതിന്‌ മുന്നോടിയായി ജില്ലാ കൺവൻഷനുകളും ക്യാമ്പസുകളിൽ പ്രതിഷേധവും സംഘടിപ്പിക്കും.

Related posts

*കുടകിൽ ആയിരത്തിലേറെ ആനകൾ – വർധന അതിവേഗം; മലയോര കർഷകർ ആശങ്കയിൽ

Aswathi Kottiyoor

റേഷൻ വിഹിതം കൈപ്പറ്റാത്ത മുൻഗണനാ കാർഡുകാരെ കണ്ടെത്തും: മന്ത്രി ജി.ആർ. അനിൽ

Aswathi Kottiyoor

റേഷൻ കടകളിൽ ഡ്രോപ് ബോക്‌സുകൾ

Aswathi Kottiyoor
WordPress Image Lightbox