24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • ‘ശു​​ഭ​​യാ​​ത്ര’ വാ​​ട്സ്ആ​​പ് ന​​മ്പ​​റി​​ലേ​​ക്ക് 2,298 പ​​രാ​​തി​​ക​​ൾ
Kerala

‘ശു​​ഭ​​യാ​​ത്ര’ വാ​​ട്സ്ആ​​പ് ന​​മ്പ​​റി​​ലേ​​ക്ക് 2,298 പ​​രാ​​തി​​ക​​ൾ

സം​​​​സ്ഥാ​​​​ന​​​​ത്ത് വാ​​​​ഹ​​​​നാ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ള്‍ കു​​​​റ​​​​യ്ക്കു​​​​വാ​​​​നും റോ​​​​ഡ് സു​​​​ര​​​​ക്ഷ ഉ​​​​റ​​​​പ്പാ​​​​ക്കു​​​​വാ​​​​നും ല​​​​ക്ഷ്യ​​​​മി​​​​ട്ട് പോ​​​​ലീ​​​​സ് ഗ​​​​താ​​​​ഗ​​​​ത വ​​​​കു​​​​പ്പു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ച്ചു ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന ‘ശു​​​​ഭ​​​​യാ​​​​ത്ര’ പ​​​​ദ്ധ​​​​തി​​​​ക്കു മി​​​​ക​​​​ച്ച തു​​​​ട​​​​ക്കം.

ക​​​​ഴി​​​​ഞ്ഞ മൂ​​​​ന്നു ദി​​​​വ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ ഗ​​​​താ​​​​ഗ​​​​ത നി​​​​യ​​​​മ​​​​ലം​​​​ഘ​​​​ന​​​​ങ്ങ​​​​ൾ സം​​​​ബ​​​​ന്ധി​​​​ച്ച 2,298 സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ളാ​​​​ണ് ചി​​​​ത്ര​​​​ങ്ങ​​​​ളും വീ​​​​ഡി​​​​യോ​​​​ക​​​​ളും സ​​​​ഹി​​​​തം വാ​​​​ട്സ്ആ​​​​പ് ന​​​​മ്പ​​​​റി​​​​ൽ ല​​​​ഭി​​​​ച്ച​​​​ത്. അ​​​​യ​​​​ച്ചു​​​​കി​​​​ട്ടി​​​​യ സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തു​​​​ക​​​​യും നി​​​​യ​​​​മ​​​​ലം​​​​ഘ​​​​നം ന​​​​ട​​​​ത്തി​​​​യ​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു​​​​വ​​​​രു​​​​ന്ന​​​​താ​​​​യി അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.

പി​​​​ഴചു​​​​മ​​​​ത്ത​​​​ൽ, താ​​​​ക്കീ​​​​ത്, ഫി​​​​റ്റ്ന​​​​സ് സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ്/​​​​ഡ്രൈ​​​​വിം​​​​ഗ് ലൈ​​​​സ​​​​ൻ​​​​സ് റ​​​​ദ്ദാ​​​​ക്ക​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ളാ​​​​ണ് സ്വീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്. ല​​​​ഭി​​​​ച്ച സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ 881 എ​​​​ണ്ണ​​​​ത്തി​​​​ൽ ഇ​​​​തി​​​​ന​​​​കം ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ത്തു.

മ​​​​റ്റു​​​​ള്ള​​​​വ​​​​യി​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ന്നു​​​​വ​​​​രി​​​​ക​​​​യാ​​​​ണെ​​​​ന്നും പൊ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു. കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ബ​​​​സു​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രെ​​​​യും ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ത്തി​​​​ട്ടു​​​​ണ്ട്. ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ ല​​​​ഭി​​​​ക്കു​​​​ന്ന പ​​​​രാ​​​​തി​​​​ക​​​​ൾ അ​​​​ത​​​​ത് ജി​​​​ല്ലാ പോ​​​​ലീ​​​​സി​​​​നും മോ​​​​ട്ടോ​​​​ർ വാ​​​​ഹ​​​​ന വ​​​​കു​​​​പ്പി​​​​നും ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​​യി കൈ​​​​മാ​​​​റു​​​​ക​​​​യാ​​​​ണ് ചെ​​​​യ്യു​​​​ന്ന​​​​ത്.

Related posts

ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം

Aswathi Kottiyoor

ഇ​രു​പ​തു​ല​ക്ഷം തൊ​ഴി​ല​വ​സ​രം; 100 ദി​ന​പ​രി​പാ​ടി പ്ര​ഖ്യാ​പി​ച്ച് സ​ർ​ക്കാ​ർ

Aswathi Kottiyoor

സ്കൂള്‍ ബസിനെ വന്‍ അപകടത്തില്‍ നിന്നും രക്ഷിച്ചു; ഹീറോയായി അഞ്ചാംക്ലാസുകാരന്‍

Aswathi Kottiyoor
WordPress Image Lightbox