26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ക​സ്റ്റ​ഡി വാ​ഹ​ന​ങ്ങ​ൾ നീ​ക്ക​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Kerala

പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ക​സ്റ്റ​ഡി വാ​ഹ​ന​ങ്ങ​ൾ നീ​ക്ക​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

ക​ണ്ണൂ​ർ: പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ​ക്ക് സ​മീ​പ​മു​ള്ള റോ​ഡ​രി​കി​ൽ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന ക​സ്റ്റ​ഡി വാ​ഹ​നങ്ങ​ൾ കാ​ൽ​ന​ട​യാ​ത്ര​യെ​യും വാ​ഹ​ന ഗ​താ​ഗ​ത​ത്തെ​യും സാ​ര​മാ​യി ബാ​ധി​ക്കു​ന്ന​തി​നാ​ൽ ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ഇ​ക്കാ​ര്യം പ​രി​ശോ​ധി​ച്ച് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​ശേ​ഷം മൂ​ന്നു മാ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ജു​ഡീ​ഷ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ആ​വ​ശ്യ​പ്പെ​ട്ടു.
വ​ള​പ​ട്ട​ണം പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ലു​ള്ള റോ​ഡി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന പ​ഴ​യ വാ​ഹ​ന​ങ്ങ​ൾ നീ​ക്കം ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്. ഇ​ത്ത​രം സാ​ധ​ന​ങ്ങ​ൾ സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ​യു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളെ​യും പൊ​തു​ജ​ന​ങ്ങ​ളെ​യും ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​താ​ണെ​ന്നും ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, വാ​ഹ​ന​ങ്ങ​ൾ ച​ക്ക​ര​ക്ക​ൽ യാ​ർ​ഡി​ലേ​ക്ക് മാ​റ്റു​ന്ന​തി​നാ​യി ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി ക​ണ്ണൂ​ർ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. പ​ല വാ​ഹ​ന​ങ്ങ​ളു​ടെ​യും എ​ൻ​ജി​ൻ ന​മ്പ​റു​ക​ളും മ​റ്റും പൂ​ർ​ണ​മാ​യി ന​ശി​ച്ച​നി​ല​യി​ലാ​ണെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. വാ​ഹ​ന​ങ്ങ​ൾ ഏ​തെ​ങ്കി​ലും കോ​ട​തി കേ​സു​ക​ളു​ടെ ഭാ​ഗ​മാ​ണോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ ന​ട​പ​ടി തു​ട​ങ്ങി. വാ​ഹ​ന​ങ്ങ​ളും മ​റ്റ് അ​വ​ശി​ഷ്ട​ങ്ങ​ളും നീ​ക്കം ചെ​യ്യാ​ൻ കൂ​ടു​ത​ൽ സ​മ​യം അ​നു​വ​ദി​ക്ക​ണം. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി മൂ​ന്നു മാ​സ​ത്തി​ന​കം ഇ​വ മാ​റ്റി​സ്ഥാ​പി​ക്കും.

വ​ള​പ​ട്ട​ണം പോ​ലീ​സ് സ്റ്റേ​ഷ​ൻ വ​ള​പ്പി​ലു​ള്ള ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ക്കാ​ൻ അ​വ​യു​ടെ ആ​സ്തി​മൂ​ല്യം ക​ണ​ക്കാ​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് മേ​ധാ​വി​യു​ടെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ റി​പ്പോ​ർ​ട്ടി​ലെ വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ഴാ​യെ​ന്ന് പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ മു​ഹ​മ്മ​ദ് അ​ലി സ​യി​ദ് ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.

Related posts

സംസ്ഥാനത്ത് സ്വര്‍ണ വില താഴേക്ക്………

Aswathi Kottiyoor

മദ്യക്കമ്പനികളുടെ നികുതി ഒഴിവാക്കി; നഷ്ടംനികത്താന്‍ മദ്യവില കൂട്ടും, വില്‍പന നികുതി 251 ശതമാനമാകും

Aswathi Kottiyoor

പലയിടങ്ങൾ കയറിയിറങ്ങേണ്ട: മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാൻ പൊതുവേദി ഒരുങ്ങുന്നു.

Aswathi Kottiyoor
WordPress Image Lightbox