ന്യൂഡൽഹി: തലസ്ഥാനത്തെ വായുമലിനീകരണം തുടർച്ചയായ മൂന്നാം ദിനവും ഗുരുതര വിഭാഗത്തിൽ തുടരുന്നു. ശനിയാഴ്ചയും പുകമഞ്ഞ് വ്യാപകമായിരുന്നു. തുടർന്ന് 408 എ.ക്യു.ഐ. (വായു മലിനീകരണ സൂചിക- AQI) രേഖപ്പെടുത്തുകയായിരുന്നു. സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ (സി.പി.സി.ബി.) കണക്കുപ്രകാരം, രാവിലെ 11-ന് 37 നിരീക്ഷണ സ്റ്റേഷനുകളിൽ 24 എണ്ണത്തിലും വായു ഗുണനിലവാരം ഗുരുതരം രേഖപ്പെടുത്തി. അതേസമയം, ആനന്ദ് വിഹാർ (394), മഥുര റോഡ് (381), ദിൽഷാദ് ഗാർഡൻ (278), ഐ.ടി.ഒ. (396), ലോധി റോഡ് (371), പഞ്ചാബി ബാഗ് (357), പൂസ (385) ഗാസിയാബാദ് (350), നോയിഡ (369), ഗ്രേറ്റർ നോയിഡ (333), ഗുരുഗ്രാം (356), ഫരീദാബാദ് (350) എന്നിവിടങ്ങളിൽ നിലവാരം ‘വളരെ മോശം’ നിലവാരത്തിലേക്ക് മെച്ചപ്പെട്ടു.