25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ക​ർ​ഷ​ക പെ​ൻ​ഷ​ൻ പ​ദ്ധ​തി മെ​ല്ലെ​പ്പോ​ക്കി​ൽ
Uncategorized

ക​ർ​ഷ​ക പെ​ൻ​ഷ​ൻ പ​ദ്ധ​തി മെ​ല്ലെ​പ്പോ​ക്കി​ൽ

ക​​​ണ്ണൂ​​​ർ: പെ​​​ൻ​​​ഷ​​​ൻ തു​​​ക​​​യും ഇ​​​തി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ല​​​ഭി​​​ക്കു​​​ന്ന ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളു​​​ടെ തു​​​ക​​​യും നി​​​ശ്ച​​​യി​​​ക്കു​​​ന്ന​​​തി​​​ൽ തീ​​​രു​​​മാ​​​ന​​​മാ​​​കാ​​​ത്ത​​​തി​​​നാ​​​ൽ ക​​​ർ​​​ഷ​​​ക പെ​​​ൻ​​​ഷ​​​ൻ പ​​​ദ്ധ​​​തി മെ​​​ല്ലെ​​​പ്പോ​​​ക്കി​​​ൽ.

ര​​​ണ്ടാം പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​യ​​​ള​​​വി​​​ൽ 2021 ഡി​​​സം​​​ബ​​​റി​​​ലാ​​​ണ് പ​​​ദ്ധ​​​തി​​​ക്ക് തു​​​ട​​​ക്കം കു​​​റി​​​ച്ച​​​ത്. പ​​​ദ്ധ​​​തി​​​യു​​​ടെ തു​​​ട​​​ക്ക​​​ത്തി​​​ൽ 20 ല​​​ക്ഷം അം​​​ഗ​​​ങ്ങ​​​ളെ ചേ​​​ർ​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച സ​​​ർ​​​ക്കാ​​​രി​​​ന് 2022 ന​​​വം​​​ബ​​​ർ അ​​​ഞ്ചു​​​വ​​​രെ 13,548 അം​​​ഗ​​​ങ്ങ​​​ളെ മാ​​​ത്ര​​​മേ ചേ​​​ർ​​​ക്കാ​​​ൻ സാ​​​ധി​​​ച്ചു​​​ള്ളൂ. പെ​​​ൻ​​​ഷ​​​ൻ പ​​​ദ്ധ​​​തി​​​ക്ക് പ്ര​​​ചാ​​​ര​​​ണം ന​​​ൽ​​​കു​​​ന്ന​​​തി​​​ൽ സ​​​ർ​​​ക്കാ​​​രും കൃ​​​ഷി​​​വ​​​കു​​​പ്പും വി​​​മു​​​ഖ​​​ത കാ​​​ണി​​​ക്കു​​​ന്ന​​​താ​​​യും ആ​​​ക്ഷേ​​​പ​​​മു​​​ണ്ട്.

ക​​​ർ​​​ഷ​​​ക പെ​​​ൻ​​​ഷ​​​ൻ പ​​​ദ്ധ​​​തി​​​യി​​​ൽ ചേ​​​രു​​​ന്ന​​​വ​​​ർ​​​ക്ക് പെ​​​ൻ​​​ഷ​​​നു പു​​​റ​​​മേ അ​​​നാ​​​രോ​​​ഗ്യ ആ​​​നു​​​കൂ​​​ല്യം, അ​​​വ​​​ശ​​​താ ആ​​​നു​​​കൂ​​​ല്യം, ചി​​​കി​​​ത്സാ​​​സ​​​ഹാ​​​യം, പ്ര​​​സ​​​വാ​​​നു​​​കൂ​​​ല്യം, വി​​​വാ​​​ഹധ​​​ന​​​സ​​​ഹാ​​​യം, വി​​​ദ്യാ​​​ഭ്യാ​​​സ ധ​​​ന​​​സ​​​ഹാ​​​യം, മ​​​ര​​​ണാ​​​ന​​​ന്ത​​​ര ആ​​​നു​​​കൂ​​​ല്യം തു​​​ട​​​ങ്ങി പ​​​തി​​​നൊ​​​ന്നോ​​​ളം ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ ല​​​ഭി​​​ക്കും. ഇ​​​തി​​​നുന​​​ൽ​​​കേ​​​ണ്ട തു​​​ക​​​യെ​​​ക്കു​​​റി​​​ച്ച് ഇ​​​തു​​​വ​​​രെ​​​യും ധാ​​​ര​​​ണ​​​യാ​​​യി​​​ല്ല. തു​​​ക നി​​​ശ്ച​​​യി​​​ക്കാ​​​ൻ അ​​​ടു​​​ത്ത ദി​​​വ​​​സം മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ ച​​​ർ​​​ച്ച ന​​​ട​​​ക്കു​​​ന്നു​​​ണ്ട്.

ക്ഷേ​​​മ​​​പ​​​ദ്ധ​​​തി​​​യി​​​ൽ അം​​​ഗ​​​ങ്ങ​​​ളാ​​​കു​​​ന്ന​​​വ​​​രു​​​ടെ മ​​​ക്ക​​​ൾ​​​ക്ക് പ്ര​​​ഫ​​​ഷ​​​ണ​​​ൽ കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് നി​​​ശ്ചി​​​ത സീ​​​റ്റു​​​ക​​​ളി​​​ൽ സം​​​വ​​​ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ക, സ്വ​​​ന്ത​​​മാ​​​യി വീ​​​ടി​​​ല്ലാ​​​ത്ത അം​​​ഗ​​​ത്തി​​​ന് കു​​​റ​​​ഞ്ഞ പ​​​ലി​​​ശ​​​നി​​​ര​​​ക്കി​​​ൽ ഭ​​​വ​​​ന​​​വാ​​​യ്പാ പ​​​ദ്ധ​​​തി​​​ക്കു​​​ള്ള ഏ​​​ക​​​ജാ​​​ല​​​ക സം​​​വി​​​ധാ​​​നം ഏ​​​ർ​​​പ്പാ​​​ടാ​​​ക്കു​​​ക, ക​​​ർ​​​ഷ​​​ക​രു​ടെ മാ​​​ന​​​സി​​​കസ​​​മ്മ​​​ർ​​​ദം ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​ന് ബോ​​​ർ​​​ഡി​​​ന്‍റെ കീ​​​ഴി​​​ൽ കൗ​​​ൺ​​​സ​​​ലിം​​​ഗ് സെ​​​ന്‍റ​​​റു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ക, വൈ​​​ദ്യ​​​സ​​​ഹാ​​​യം കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​ക്കാ​​​ൻ ഇ​​​എ​​​സ്ഐ മാ​​​തൃ​​​ക​​​യി​​​ൽ ആ​​​ശു​​​പ​​​ത്രി സം​​​വി​​​ധാ​​​നം ല​​​ഭ്യ​​​മാ​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ കാ​​​ര്യ​​​ങ്ങ​​​ളി​​​ലും തീ​​​രു​​​മാ​​​ന​​​മാ​​​യി​​​ല്ല.

പെ​​​ൻ​​​ഷ​​​ൻ പ​​​ദ്ധ​​​തി​​​യു​​​ടെ സു​​​ഗ​​​മ​​​മാ​​​യ ന​​​ട​​​ത്തി​​​പ്പി​​​നാ​​​യി നി​​​ല​​​വി​​​ൽ തൃ​​​ശൂ​​​ർ, കോ​​​ഴി​​​ക്കോ​​​ട്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ഓ​​​ഫീ​​​സ് തു​​​റ​​​ന്നെ ങ്കി​​​ലും ജീ​​​വ​​​ന​​​ക്കാ​​​രെ നി​​​യ​​​മി​​​ച്ചി​​​ട്ടി​​​ല്ല. ധ​​​ന​​​വ​​​കു​​​പ്പി​​​ന്‍റെ അ​​​നു​​​മ​​​തി ല​​​ഭി​​​ക്കാ​​​ത്ത​​​താ​​​ണു കാ​​​ര​​​ണം. മൂ​​​ന്ന് കൃ​​​ഷി അ​​​സി​​​സ്റ്റ​​​ന്‍റ് ഡ​​​യ​​​റ​​​ക്‌​​​ട​​​ർ​​​മാ​​​രെ​​​യാ​​​ണ് ഡെ​​​പ്യൂ​​​ട്ടേ​​​ഷ​​​നി​​​ൽ നി​​​ല​​​വി​​​ൽ നി​​​യ​​​മി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

Related posts

ഇരിട്ടി ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ തണ്ണീർപ്പന്തൽ ഒരുക്കി

Aswathi Kottiyoor

സംസ്ഥാനത്ത് നാളെ രാത്രി പെട്രോൾ പമ്പുകൾ അടച്ചിടും,

Aswathi Kottiyoor

🔰പ്രഗ്യാൻ റോവർ ദൗത്യം പൂർത്തീകരിച്ചു; പേ ലോഡുകളുടെ പ്രവർത്തനം നിർത്തി, ഇനി ഉറക്കം

Aswathi Kottiyoor
WordPress Image Lightbox