24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഇന്ത്യയുടെ വിദേശ നാണ്യ കരുതൽ ശേഖരം കുത്തനെ ഉയർന്നു, ഒറ്റയാഴ്ച കൊണ്ട് രേഖപ്പെടുത്തിയത് കോടികൾ
Kerala

ഇന്ത്യയുടെ വിദേശ നാണ്യ കരുതൽ ശേഖരം കുത്തനെ ഉയർന്നു, ഒറ്റയാഴ്ച കൊണ്ട് രേഖപ്പെടുത്തിയത് കോടികൾ

ഇന്ത്യയുടെ വിദേശ നാണ്യ കരുതൽ ശേഖരത്തിൽ വൻ വർദ്ധനവ്. ഒരാഴ്ച കൊണ്ട് 656.1 കോടി ഡോളറിന്റെ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഒക്ടോബർ 28 ന് ഇന്ത്യയുടെ വിദേശ നാണ്യ കരുതൽ ശേഖരത്തിന്റെ മൂല്യം 53108.01 കോടി ഡോളറായി. ഇത്തവണയുണ്ടായ മുന്നേറ്റം ശുഭ പ്രതീക്ഷയാണ് നൽകുന്നത്.

തൊട്ടുമുൻപുള്ള ആഴ്ച വിദേശ നാണ്യ കരുതൽ ശേഖരം 52,452 കോടി ഡോളർ മാത്രമായിരുന്നു. ഒരാഴ്ച കൊണ്ട് ഫോറിൻ കറൻസി അസറ്റിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഫോറിൻ കറൻസി അസറ്റ് 577.2 കോടി യുഎസ് ഡോളർ വർദ്ധിച്ച് 47,084.7 ഡോളർ എന്ന നിലയിൽ എത്തിയിട്ടുണ്ട്. കൂടാതെ, കരുതൽ സ്വർണ ശേഖരം 55.6 കോടി യുഎസ് ഡോളർ വർദ്ധിച്ച് 3,776.2 യുഎസ് ഡോളറായിട്ടുണ്ട്.

Related posts

വിഷു വിപണിയിൽ സജീവമായി പാലക്കാടന്‍ മണ്‍പാത്രങ്ങൾ

Aswathi Kottiyoor

കൊട്ടിയൂരിൽ ചെറുപുഷ്പ മിഷന്‍ ലീഗ് റാലി നടത്തി

Aswathi Kottiyoor

കെഎസ്ആർടിസിയിൽ ശമ്പള വിതരണം തുടങ്ങി; തിങ്കളാഴ്ചത്തെ ചർച്ച നിർണായകമെന്ന് ഗതാഗത മന്ത്രി

Aswathi Kottiyoor
WordPress Image Lightbox