26.6 C
Iritty, IN
July 4, 2024
  • Home
  • Kerala
  • ഐ​എ​എ​സ്, ഐ​പി​എ​സു​കാ​ർ​ക്ക് 4% ഡി​എ വ​ർ​ധ​ന
Kerala

ഐ​എ​എ​സ്, ഐ​പി​എ​സു​കാ​ർ​ക്ക് 4% ഡി​എ വ​ർ​ധ​ന

സം​​​​സ്ഥാ​​​​ന​​​​ത്തെ ഐ​​​​എ​​​​എ​​​​സ്, ഐ​​​​പി​​​​എ​​​​സ്, ഐ​​​​എ​​​​ഫ്എ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്കു മു​​​​ൻ​​​​കാ​​​​ല പ്രാ​​​​ബ​​​​ല്യ​​​​ത്തോ​​​​ടെ നാ​​​​ലു ശ​​​​ത​​​​മാ​​​​നം ഡി​​​​എ വ​​​​ർ​​​​ധി​​​​പ്പി​​​​ച്ചു ധ​​​​ന​​​​വ​​​​കു​​​​പ്പ് ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കി. ഓ​​​​ൾ ഇ​​​​ന്ത്യാ സ​​​​ർ​​​​വീ​​​​സി​​​​ലു​​​​ള്ള സം​​​​സ്ഥാ​​​​ന​​​​ത്തെ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ ഡി​​​​എ 34 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ൽനി​​​​ന്ന് 38 ആ​​​​ക്കി ഉ​​​​യ​​​​ർ​​​​ത്തി​​​​യാ​​​​ണ് ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കി​​​​യ​​​​ത്.

ഡി​​​​എ വ​​​​ർ​​​​ധ​​​​ന​​​​യ്ക്ക് ക​​​​ഴി​​​​ഞ്ഞ ജൂ​​​​ലൈ ഒ​​​​ന്നുമു​​​​ത​​​​ൽ മു​​​​ൻ​​​​കാ​​​​ല പ്രാ​​​​ബ​​​​ല്യ​​​​മു​​​​ണ്ടാ​​​​കും. സി​​​​വി​​​​ൽ സ​​​​ർ​​​​വീ​​​​സ് ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ ഡി​​​​എ 38 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ക്കി നേ​​​​ര​​​​ത്തേ കേ​​​​ന്ദ്രസ​​​​ർ​​​​ക്കാ​​​​ർ ഉ​​​​യ​​​​ർ​​​​ത്തി​​​​യി​​​​രു​​​​ന്നു.

കേ​​​​ര​​​​ള കേ​​​​ഡ​​​​റി​​​​ലു​​​​ള്ള ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ ഒ​​​​ഴി​​​​കെ​​​​യു​​​​ള്ള സി​​​​വി​​​​ൽ സ​​​​ർ​​​​വീ​​​​സ് ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്ക് ഉ​​​​യ​​​​ർ​​​​ന്ന നി​​​​ര​​​​ക്ക് ല​​​​ഭി​​​​ച്ചി​​​​രു​​​​ന്നു. കേ​​​​ര​​​​ള കേ​​​​ഡ​​​​റി​​​​ലു​​​​ള്ള ഐ​​​​എ​​​​എ​​​​സ്, ഐ​​​​പി​​​​എ​​​​സ്, ഐ​​​​എ​​​​ഫ്എ​​​​സ് ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ ഡി​​​​എ ഉ​​​​യ​​​​ർ​​​​ത്തേ​​​​ണ്ട​​​​ത് സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രാ​​​​ണ്. ഇ​​​​തേത്തുട​​​​ർ​​​​ന്നാ​​​​ണ് ഡി​​​​എ വ​​​​ർ​​​​ധി​​​​പ്പി​​​​ച്ചു സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കി​​​​യ​​​​ത്.

സം​​​സ്ഥാ​​​ന ജീ​​വ​​ന​​ക്കാ​​ർ​​ക്ക് നാ​​​ലു ഗ​​​ഡു കു​​​ടി​​​ശി​​​ക

സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്കും പെ​​​​ൻ​​​​ഷ​​​​ൻ​​​​കാ​​​​ർ​​​​ക്കും നാ​​​​ലു ഗ​​​​ഡു ഡി​​​​എ കു​​​​ടി​​​​ശി​​​​ക. നാ​​​​ല് ഗ​​​​ഡു ഡി​​​​എ ഇ​​​​ന​​​​ത്തി​​​​ൽ 11 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണ് കു​​​​ടി​​​​ശി​​​​ക​​​​യു​​​​ള്ള​​​​തെ​​​​ന്നാ​​​​ണു ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ ആ​​​​രോ​​​​പി​​​​ക്കു​​​​ന്നു. ഇ​​​​തു​​​​വ​​​​ഴി പ്ര​​​​തി​​​​മാ​​​​സശ​​​​ന്പ​​​​ള​​​​ത്തി​​​​ൽ 3,000 മു​​​​ത​​​​ൽ 15,000 രൂ​​​​പ വ​​​​രെ നഷ്ട​​​​മാ​​​​ണു ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്കു​​​​ണ്ടാ​​​​കു​​​​ന്ന​​​​ത്.

പെ​​​​ൻ​​​​ഷ​​​​ൻ​​​​കാര്‍ക്ക്‌ പ്ര​​​​തി​​​​മാ​​​​സം 600 രൂ​​​​പ മു​​​​ത​​​​ൽ 8,800 രൂ​​​​പ വ​​​​രെ ന​​​​ഷ്ട​​​​മു​​​​ണ്ടാ​​​​കു​​​​ന്നു. സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ​​​​യും പെ​​​​ൻ​​​​ഷ​​​​ൻ​​​​കാ​​​​രു​​​​ടേ​​​​യും ഡി​​​​എ വ​​​​ർ​​​​ധ​​​​ന ചോ​​​​ദി​​​​ച്ചാ​​​​ൽ സാ​​​​ന്പ​​​​ത്തി​​​​ക പ്ര​​​​തി​​​​സ​​​​ന്ധി എ​​​​ന്ന മ​​​​റു​​​​പ​​​​ടി​​​​യാ​​​​ണു സ്ഥി​​​​രം പ​​​​റ​​​​യു​​​​ന്ന​​​​തെ​​​​ന്നും സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ ആ​​​​രോ​​​​പി​​​​ക്കു​​​​ന്നു.

സം​​​​സ്ഥാ​​​​ന​​​​ത്തെ ഐ​​​​എ​​​​എ​​​​സ്, ഐ​​​​പി​​​​എ​​​​സ്, ഐ​​​​എ​​​​ഫ്എ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്ക് നാ​​​​ല് ശ​​​​ത​​​​മാ​​​​നം ഡി​​​​എ കൂ​​​​ടി അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​ട്ടും സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്കു ഡി​​​​എ കു​​​​ടി​​​​ശി​​​​ക ന​​​​ൽ​​​​കാ​​​​ത്ത ന​​​​ട​​​​പ​​​​ടി​​​​യി​​​​ൽ ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്ക് അ​​​​മ​​​​ർ​​​​ഷ​​​​മു​​​​ണ്ട്. സി​​​​വി​​​​ൽ സ​​​​ർ​​​​വീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ ഡി​​​​എ വ​​​​ർ​​​​ധ​​​​ന 34 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ൽനി​​​​ന്ന് 38 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി മു​​​​ൻ​​​​കാ​​​​ല പ്രാ​​​​ബ​​​​ല്യ​​​​ത്തോ​​​​ടെ ഉ​​​​യ​​​​ർ​​​​ത്തി ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കി​​​​യി​​​​രു​​​​ന്നു.

Related posts

പരിയാരത്ത് രോഗികൾക്ക് ആശ്വാസമാകാൻ ആശ്വാസ് വാടക വീട് പദ്ധതി; റവന്യൂ മന്ത്രി ശിലയിട്ടു

Aswathi Kottiyoor

ജോ​ലി​ക​ള്‍ കൃ​ത്യ​മാ​യി ചെ​യ്യാ​ത്ത​വ​രു​ണ്ട്; ജി​ല്ലാ ക​ള​ക്ട​ര്‍​മാ​ര്‍​ക്കെ​തി​രെ മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor

കൗൺസിലിങിന്‌ എത്തിയ പെൺകുട്ടിയോട്‌ ലൈംഗിക അതിക്രമം; പത്തനംതിട്ടയിൽ വൈദികൻ കസ്‌റ്റഡിയിൽ

Aswathi Kottiyoor
WordPress Image Lightbox