21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുറപ്പിക്കാൻ ആകാശ് ബൈജൂസ്
Kerala

പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുറപ്പിക്കാൻ ആകാശ് ബൈജൂസ്

പ്രാഥമിക ഓഹരി വിൽപ്പന നടത്താനൊരുങ്ങി ആകാശ് എജുക്കേഷണൽ സർവീസസ്. ബൈജൂസിന് കീഴിൽ പ്രവർത്തിക്കുന്ന കോച്ചിംഗ് സെന്റർ ശൃംഖലയാണ് ആകാശ് എജുക്കേഷണൽ സർവീസസ് . റിപ്പോർട്ടുകൾ പ്രകാരം, ഐപിഒയിലൂടെ ഒരു ബില്യൺ ഡോളറോളം (ഏകദേശം 8,000 കോടി രൂപ) സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

2023 ഓഗസ്റ്റ്- സെപ്തംബർ കാലയളവിലാണ് ഐപിഒ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. കണക്കുകൾ പ്രകാരം, 3.5 ബില്യൺ ഡോളർ മുതൽ 4 ബില്യൺ ഡോളർ വരെയാണ് ആകാശ് ബൈജൂസിന്റെ മൂല്യം കണക്കാക്കുന്നത്. ആദ്യ ഘട്ടത്തിൽ ആകാശ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യും. ലിസ്റ്റിംഗ് കഴിഞ്ഞതിനുശേഷം മാത്രമാണ് മാതൃ കമ്പനിയായ ബൈജൂസ് ഐപിഒ ആരംഭിക്കുക.കഴിഞ്ഞ വർഷമാണ് ബൈജൂസ് ആകാശിനെ ഏറ്റെടുത്തത്. 950 മില്യൺ ഡോളറായിരുന്നു ഇടപാട് മൂല്യം. ബെംഗളൂരു ആസ്ഥാനമായി 1988- ലാണ് ആകാശ് ആദ്യമായി പ്രവർത്തനമാരംഭിച്ചത്. നിലവിൽ, ആകാശിന് രാജ്യത്തുടനീളം ഇരുന്നൂറിലധികം കേന്ദ്രങ്ങളുണ്ട്.

Related posts

ജനകീയാസൂത്രണ രജതജൂബിലി: സ്ത്രീത്വത്തിന്റെ കൂടി ആഘോഷമെന്ന് മന്ത്രി

Aswathi Kottiyoor

കേരളീയത്തിന് ആശംസയുമായി ഡോ. കെ.ജെ. യേശുദാസ്

Aswathi Kottiyoor

എക്‌സൈസ് ഓഫീസുകൾക്ക് പ്രവർത്തനവും വൃത്തിയും പരിഗണിച്ച് പുരസ്‌കാരം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor
WordPress Image Lightbox