22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഫാക്ടിൽ വളം ഉൽപ്പാദനത്തിന്റെ 75–ാംവാർഷികം
Kerala

ഫാക്ടിൽ വളം ഉൽപ്പാദനത്തിന്റെ 75–ാംവാർഷികം

കൃഷി വ്യാപകമാക്കാനുള്ള പദ്ധതികളുടെ ഭാഗമായി ഏലൂർ ഉദ്യോഗമണ്ഡലിൽ ആരംഭിച്ച രാസവളനിർമാണശാല–- ഫാക്ടിന്‌ ഇത്‌ ഉൽപ്പാദനത്തിന്റെ 75–-ാംവാർഷികം. സ്വകാര്യ ഉടമസ്ഥതയിൽ പെരിയാർ നദീതീരത്ത് ആരംഭിച്ച കമ്പനിയിൽ 1947ലാണ്‌ രാസവളനിർമാണം ആരംഭിച്ചത്‌.

ഫാക്ട്‌ 1960ലാണ്‌ സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനമായത്‌. 1962ഓടെ കേന്ദ്രസർക്കാർ പ്രധാന ഓഹരിയുടമയായുള്ള പൊതുമേഖലാ സ്ഥാപനമായി. രാസവളനിർമാണത്തിനൊപ്പം കമ്പനിയുടെ ഗവേഷണ വികസനവിഭാഗത്തിന്റെ മേൽനോട്ടത്തിൽ ജൈവവളവും ഉൽപ്പാദിപ്പിക്കുന്നു.

വളം നിർമിക്കാൻ ഉദ്യോഗമണ്ഡലിലും അമ്പലമേടിലും നൈലോൺ നിർമാണത്തിനുള്ള കാപ്രോലാക്ടം ഉൽപ്പാദിപ്പിക്കാൻ ഉദ്യോഗമണ്ഡലിലും യൂണിറ്റുകളുണ്ട്‌. ഫെഡോ, ഫ്യു എന്നിവ കമ്പനിയുടെ ഡിവിഷനുകളാണ്. രാജ്യത്തിന്റെ കാർഷികമേഖലയ്‌ക്ക്‌ താങ്ങായ ഫാക്ടിനെ സ്വകാര്യവൽക്കരിക്കാൻ കേന്ദ്രസർക്കാർ നീക്കമുണ്ടായപ്പോൾ കമ്പനിയെ പൊതുമേഖലയിൽ നിലനിർത്താൻ പുരോഗമന രാഷ്‌ട്രീയപ്രസ്ഥാനങ്ങളും നാട്ടുകാരും ചേർന്ന്‌ ‘സേവ്‌ ഫാക്ട്‌ ആക്‌ഷൻ കൗൺസിൽ’ രൂപീകരിച്ച്‌ ഒറ്റക്കെട്ടായി പോരാടിയത്‌ ചരിത്രത്തിന്റെ ഭാഗമാണ്‌. വളം ഉൽപ്പാദനത്തിൽ 75 വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷത്തിന്‌ ശനിയാഴ്‌ച ഉദ്യോഗമണ്ഡലിലെ ഫാക്ട് എം കെ കെ നായർ ഹാളിൽ തിരിതെളിയും. ഹൈക്കോടതി ജഡ്‌ജി വി ജി അരുൺ മുഖ്യാതിഥിയാകും.

ചീഫ് സെക്രട്ടറി വി പി ജോയി വിശിഷ്ടാതിഥിയാകും. ഫാക്ട് ചെയർമാൻ കിഷോർ റുംഗ്ത അധ്യക്ഷനാകും. ചീഫ് സെക്രട്ടറി വി പി ജോയി രചിച്ച ‘രാമാനുതാപ’ത്തിന്റെ നൃത്തനാടകാവിഷ്കാരം ‘നടനഭൂഷണം’ അരങ്ങേറും. ചിത്ര മോഹന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ചൈത്രജ്യോതി നടനവിദ്യാലയമാണ്‌ അവതരിപ്പിക്കുന്നത്‌

Related posts

സർക്കാർ വാഹനങ്ങളുടെ ദുരുപയോഗം തടയാൻ മോട്ടാർവാഹനവകുപ്പ് നടപടി, ഇനി പുതിയ നമ്പർ സീരീസ്

Aswathi Kottiyoor

സ്വകാര്യബസ് സമരം തുടങ്ങി; അധിക സർവീസുകളുമായി കെ.എസ്.ആർ.ടി.സി

Aswathi Kottiyoor

പ​തി​നെ​ട്ടി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്ക് വാ​ക്സി​ന് പ​ണം മു​ട​ക്കേ​ണ്ടി​വ​ന്നേ​ക്കും

Aswathi Kottiyoor
WordPress Image Lightbox