• Home
  • Kerala
  • തീ​​ര​​ദേ​​ശ ഹൈ​​വേ: ആശങ്കകൾ മാറ്റാതെ സ്ഥ​​ല​​മേ​​റ്റെ​​ടു​​ക്കാ​​ൻ സ​​ർ​​ക്കാ​​ർ
Kerala

തീ​​ര​​ദേ​​ശ ഹൈ​​വേ: ആശങ്കകൾ മാറ്റാതെ സ്ഥ​​ല​​മേ​​റ്റെ​​ടു​​ക്കാ​​ൻ സ​​ർ​​ക്കാ​​ർ

623.15 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ നീ​​​​ള​​​​ത്തി​​​​ൽ സം​​​​സ്ഥാ​​​​ന​​​​ത്ത് തെ​​​​ക്ക്-​​​വ​​​​ട​​​​ക്ക് തീ​​​​ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളെ ബ​​​​ന്ധി​​​​പ്പി​​​​ക്കു​​​​ന്ന നി​​​​ർ​​​​ദി​​​​ഷ്ട തീ​​​​ര​​​​ദേ​​​​ശ ഹൈ​​​​വേ സം​​​​ബ​​​​ന്ധി​​​​ച്ചു തീ​​​​ര​​​​വാ​​​​സി​​​​ക​​​​ളു​​​​ടെ ആ​​​​ശ​​​​ങ്ക​​​​ക​​​​ൾ​​​​ക്ക് ഇ​​​​നി​​​​യും ഉ​​​​ത്ത​​​​ര​​​​മാ​​​​യി​​​​ല്ല. പ​​​​ദ്ധ​​​​തി​​​​ക്കാ​​​​യി സ്ഥ​​​​ല​​​​മേ​​​​റ്റെ​​​​ടു​​​​ക്ക​​​​ലും ക​​​​രാ​​​​ർ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​മാ​​​​യി മു​​​​ന്നോ​​​​ട്ടു​​​​ പോ​​​​കു​​​​ന്പോ​​​​ഴും കു​​​​ടി​​​​യൊ​​​​ഴി​​​​പ്പി​​​​ക്കേ​​​​ണ്ടി​​​​ വ​​​​രു​​​​ന്ന​​​​വ​​​​രു​​​​ടെ ഉ​​​​പ​​​​ജീ​​​​വ​​​​ന​​​​മാ​​​​ർ​​​​ഗ​​​​ങ്ങ​​​​ളും പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ​​​​വും സം​​​​ബ​​​​ന്ധി​​​​ച്ചു സ​​​​ർ​​​​ക്കാ​​​​രി​​​​നു മൗ​​​​ന​​​​മാ​​​​ണ്.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം പൊ​​​​ഴി​​​​യൂ​​​​ർ മു​​​​ത​​​​ൽ കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് ത​​​​ല​​​​പ്പാ​​​​ടി വ​​​​രെ ഒ​​​​ന്പ​​​​തു ജി​​​​ല്ല​​​​ക​​​​ളി​​​​ലൂ​​​​ടെ ക​​​​ട​​​​ന്നു​​​​പോ​​​​കു​​​​ന്ന​​​​താ​​​​ണു തീ​​​​ര​​​​ദേ​​​​ശ ഹൈ​​​​വേ. 49 റീ​​​​ച്ചു​​​​ക​​​​ളി​​​​ലാ​​​​യു​​​​ള്ള പാ​​​​ത നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​ന് 540.61 ഹെ​​​​ക്ട​​​​ർ ഭൂ​​​​മി പ​​​​ദ്ധ​​​​തി​​​​ക്കാ​​​​യി ഏ​​​​റ്റെ​​​​ടു​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ട്. ക​​​​ണ്ണൂ​​​​ർ, തൃ​​​​ശൂ​​​​ർ, എ​​​​റ​​​​ണാ​​​​കു​​​​ളം, ആ​​​​ല​​​​പ്പു​​​​ഴ, കൊ​​​​ല്ലം, കോ​​​​ഴി​​​​ക്കോ​​​​ട്, തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം എ​​​​ന്നീ ഏ​​​​ഴു ജി​​​​ല്ല​​​​ക​​​​ളി​​​​ൽ പാ​​​​ത​​​​യ്ക്കാ​​​​യു​​​​ള്ള ക​​​​ല്ലി​​​​ട​​​​ൽ തു​​​​ട​​​​ങ്ങി.

കാ​​​​സ​​​​ർ​​​​ഗോ​​​​ട്ടും മ​​​​ല​​​​പ്പു​​​​റ​​​​ത്തും ക​​​​രാ​​​​ർ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ലാ​​​​ണ്. മ​​​​ല​​​​പ്പു​​​​റം ജി​​​​ല്ല​​​​യി​​​​ലെ 15 കി​​​​ലോ​​​​മീ​​​​റ്റ​​​​റി​​​​ൽ നി​​​​ർ​​​​മാ​​​​ണ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. ഭൂ​​​​മി ഏ​​​​റ്റെ​​​​ടു​​​​ക്കു​​​​ന്പോ​​​​ൾ തീ​​​​ര​​​​ത്തെ മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​ടെ പ​​​​ര​​​​ന്പ​​​​രാ​​​​ഗ​​​​ത ഉ​​​​പ​​​​ജീ​​​​വ​​​​ന​​​​മാ​​​​ർ​​​​ഗ​​​​വും കി​​​​ട​​​​പ്പാ​​​​ട​​​​വും ന​​​​ഷ്ട​​​​മാ​​​​കു​​​​ന്ന​​​​വ​​​​ർ​​​​ക്കു​​​​ള്ള ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​രം ഇ​​​​നി​​​​യും സ​​​​ർ​​​​ക്കാ​​​​ർ ‌നി​​​​ശ്ച​​​​യി​​​​ച്ചി​​​​ട്ടി​​​​ല്ല.

വി​​​​ക​​​​സ​​​​ന പ​​​​ദ്ധ​​​​തി ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന ഘ​​​​ട്ട​​​​ത്തി​​​​ൽ ത​​​​ന്നെ കു​​​​ടി​​​​യൊ​​​​ഴി​​​​പ്പി​​​​ക്കു​​​​ന്ന​​​​വ​​​​രു​​​​ടെ അം​​​​ഗീ​​​​കാ​​​​ര​​​​ത്തോ​​​​ടെ‌ പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ പാ​​​​ക്കേ​​​​ജ് പ്ര​​​​ഖ്യാ​​​​പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ളും തീ​​​​ര​​​​ദേ​​​​ശ​ ഹൈ​​​​വേ​​​​യു​​​​ടെ കാ​​​​ര്യ​​​​ത്തി​​​​ൽ വെ​​​​റു​​​​തെ​​​​യാ​​​​യി. തീ​​​​ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലെ എ​​​​ത്ര കു​​​​ടും​​​​ബ​​​​ങ്ങ​​​​ളെ ഒ​​​​ഴി​​​​പ്പി​​​​ക്കേ​​​​ണ്ടി​​​​വ​​​​രു​​​​മെ​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ലും സ​​​​ർ​​​​ക്കാ​​​​ർ ഇ​​​​നി​​​​യും വ്യ​​​​ക്ത​​​​മാ​​​​യ ക​​​​ണ​​​​ക്കു​​​​ക​​​​ൾ പു​​​​റ​​​​ത്തു​​​​വി​​​​ട്ടി​​​​ട്ടു​​​​മി​​​​ല്ല.

തീ​​​​ര​​​​വാ​​​​സി​​​​ക​​​​ളു​​​​ടെ ആ​​​​ശ​​​​ങ്ക​​​​ക​​​​ൾ പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​തെ പ​​​​ദ്ധ​​​​തി പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളു​​​​മാ​​​​യി സ​​​​ർ​​​​ക്കാ​​​​ർ മു​​​​ന്നോ​​​​ട്ടു​​​​ പോ​​​​കു​​​​ന്ന​​​​തു പ്ര​​​​തി​​​​ഷേ​​​​ധാ​​​​ർ​​​​ഹ​​​​മാ​​​​ണെ​​​​ന്നു കെ​​​​ആ​​​​ർ‌​​​​എ​​​​ൽ​​​​സി​​​​സി​​​​യു​​​​ടെ കീ​​​​ഴി​​​​ലു​​​​ള്ള ‘ക​​​​ട​​​​ൽ’ സം​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ജോ​​​​സ​​​​ഫ് ജൂ​​​​ഡ് അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ടു.

ദേ​​​​ശീ​​​​യപാ​​​​ത​​​​യ്ക്കു സ്ഥ​​​​ലം ഏ​​​​റ്റെ​​​​ടു​​​​ത്ത​​​​പ്പോ​​​​ൾ ന​​​​ൽ​​​​കി​​​​യ​​​​തി​​​​നേ​​​​ക്കാ​​​​ൾ തീ​​​​ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​ക​​​​ൾ​​​​ക്കു ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​ര​​​​ത്തി​​​​ന് അ​​​​ർ​​​​ഹ​​​​ത​​​​യു​​​​ണ്ട്. ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​രം നി​​​​ശ്ച​​​​യി​​​​ക്കു​​​​മ്പോ​​​​ൾ തീ​​​​ര​​​​ജ​​​​ന​​​​ത​​​​യു​​​​ടെ പ​​​​ര​​​​മ്പ​​​​രാ​​​​ഗ​​​​ത ഉ​​​​പ​​​​ജീ​​​​വ​​​​നമാ​​​​ർ​​​​ഗം നി​​​​ഷേ​​​​ധി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​തും പ​​​​രി​​​​ഗ​​​​ണി​​​​ക്ക​​​​പ്പെ​​​​ട​​​​ണ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

പ്ര​​​​ധാ​​​​ന പാ​​​​ത​​​​യ്ക്കു പു​​​​റ​​​​മെ ന​​​​ട​​​​പ്പാ​​​​ത​​​​യും സൈ​​​​ക്കി​​​​ൾ ട്രാ​​​​ക്കും ഉ​​​​ൾ​​​പ്പെ​​​​ടെ 14-15 മീ​​​​റ്റ​​​​ർ വീ​​​​തി​​​​യി​​​​ലു​​​​ള്ള നി​​​​ർ​​​​മാ​​​​ണ​​​​മാ​​​​ണ് തീ​​​​ര​​​​ദേ​​​​ശ ഹൈ​​​​വേ​​​​യ്ക്കാ​​​​യി നി​​​​ശ്ച​​​​യി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്.

623.15 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ; 6,500 കോ​​​​ടി ചെ​​​​ല​​​​വ്

കി​​​​ഫ്ബി സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന 6,500 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ് തീ​​​​ര​​​​ദേ​​​​ശ ഹൈ​​​​വേ പ​​​​ദ്ധ​​​​തി​​​​ക്കു ചെ​​​​ല​​​​വ് പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​ത്. 623.15 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ നീ​​​​ള​​​​ത്തി​​​​ലു​​​​ള്ള പാ​​​​ത​​​​യി​​​​ൽ കേ​​​​ര​​​​ള റോ​​​​ഡ് ഫ​​​​ണ്ട് ബോ​​​​ർ​​​​ഡി​​​​ന്‍റെ (കെ​​​​ആ​​​​ർ​​​​എ​​​​ഫ്ബി) പ്രോ​​​​ജ​​​​ക്ട് മാ​​​​നേ​​​​ജ്മെ​​​​ന്‍റ് യൂ​​​​ണി​​​​റ്റി​​​​നാ​​​​ണ് 468 കി​​​​ലോ​​​​മീ​​​​റ്റ​​​​റി​​​​ലെ നി​​​​ർ​​​​മാ​​​​ണ​​​​ച്ചു​​​​മ​​​​ത​​​​ല. ബാ​​​​ക്കി​​​​യു​​​​ള്ള ഭാ​​​​ഗം ദേ​​​​ശീ​​​​യ​​​​പാതാ അ​​​​ഥോ​​​​റി​​​​റ്റി നി​​​​ർ​​​​മി​​​​ക്കും. നാ​​​​ലു കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ, 11 ന​​​​ഗ​​​​ര​​​​സ​​​​ഭ​​​​ക​​​​ൾ, 200 ഗ്രാ​​​​മപ​​​​ഞ്ചാ​​​​യ​​​​ത്ത് എ​​​​ന്നി​​​​വ​​​​യി​​​​ലൂ​​​​ടെയാണ് പാ​​​​ത ക​​​​ട​​​​ന്നു​​​​പോ​​​​കുക.

Related posts

നിമിഷപ്രിയയുടെ മോചന ദൗത്യത്തിന് ജസ്റ്റിസ് കുര്യൻ ജോസഫ് നേതൃത്വം നൽകും

Aswathi Kottiyoor

കേരള പിറവി ദിനാഘോഷം; ‘കേരളീയം 2023’ നവംബർ ഒന്നു മുതൽ

Aswathi Kottiyoor

ക്രിപ്റ്റോ കറൻസി: നിലവിൽ ഊഹക്കച്ചവടം; ആസ്തി ആയാൽ നിക്ഷേപം വർധിക്കും.

Aswathi Kottiyoor
WordPress Image Lightbox