24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • അന്വേഷണം കേരളത്തിൽ തുടരാം ; ഷാരോൺ വധത്തിൽ നിയമോപദേശം
Kerala

അന്വേഷണം കേരളത്തിൽ തുടരാം ; ഷാരോൺ വധത്തിൽ നിയമോപദേശം

ഷാരോൺ വധക്കേസ്‌ അന്വേഷണം തമിഴ്‌നാട്ടിലേക്ക്‌ മാറ്റണമെന്നില്ലെന്ന്‌ നിയമോപദേശം. കേരളത്തിലോ തമിഴ്‌നാട്ടിലോ അന്വേഷണം നടത്തുന്നതിൽ തെറ്റില്ലെന്ന്‌ റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിന്‌ നിയമോപദേശം ലഭിച്ചു.

ഷാരോണിന്‌ പ്രതി ഗ്രീഷ്‌മ കഷായത്തിൽ വിഷം ചേർത്തുനൽകിയത്‌ തമിഴ്‌നാട്‌ കളിയിക്കാവിളയിലെ വീട്ടിലായിരുന്നു. ഇതിനാൽ കേരള പൊലീസ്‌ കേസ്‌ അന്വേഷിക്കുന്നതിൽ നിയമപ്രശ്‌നങ്ങളുണ്ടാകുമോയെന്ന ആശങ്കയിലാണ്‌ നിയമോപദേശം തേടിയത്‌. ഷാരോൺ പാറശാലയിലുള്ളപ്പോഴാണ്‌ കൊല്ലാൻവേണ്ടി ഗ്രീഷ്‌മ ഫോണിൽവിളിച്ച്‌ കളിയിക്കാവിളയിലേക്ക്‌ ചെല്ലാൻ ആവശ്യപ്പെട്ടത്‌. ഇതിനാൽ സംഭവങ്ങൾക്ക്‌ തുടക്കം പാറശാലയിൽ നിന്നാണെന്ന്‌ കണക്കാക്കേണ്ടി വരുമെന്ന്‌ നിയമോപദേശത്തിൽ പറയുന്നു. ഷാരോൺ മരിച്ചത്‌ തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്‌. ഇതെല്ലാം കേരള പൊലീസിന്‌ അന്വേഷണം നടത്താൻ മതിയായ കാരണങ്ങളാണ്‌. അതേസമയം, ഗ്രീഷ്‌മയുടെ വീട്‌ ഉൾക്കൊള്ളുന്ന പളുകൽ പൊലീസിനും അന്വേഷണത്തിനു തടസ്സമില്ല.

അന്വേഷണം തമിഴ്‌നാട്ടിലേക്ക്‌ 
മാറ്റരുതെന്ന്‌ കുടുംബം
പാറശാല ഷാരോൺ വധക്കേസിൽ അന്വേഷണം കേരളത്തിൽത്തന്നെ നടത്തണമെന്ന്‌ കുടുംബം. കേരള പൊലീസിൽ പൂർണ വിശ്വാസവും അന്വേഷണത്തിൽ തൃപ്‌തിയുമുണ്ടെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ അച്ഛനമ്മമാരായ ജയരാജും പ്രിയയും മുഖ്യമന്ത്രി പിണറായി വിജയന്‌ നിവേദനം നൽകിയത്‌. അന്വേഷണം തമിഴ്‌നാട്ടിലേക്ക്‌ മാറ്റുന്നതിൽ ആശങ്കയുണ്ടെന്നും നിവേദനത്തിൽ പറയുന്നു.

ഷാരോണിനെ വധിക്കാൻ കഷായത്തിൽ വിഷം കലക്കി നൽകിയ ഗ്രീഷ്‌മയുടെ വീട്‌ കളിയിക്കാവിളയിലാണ്‌. സംഭവം നടന്നത്‌ തമിഴ്‌നാട്ടിലായതിനാൽ അന്വേഷണം കേരളത്തിൽ നടത്തുന്നത്‌ നിയമപ്രശ്‌നങ്ങളുണ്ടാക്കുമോ എന്നതിൽ ആശയങ്ക ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ്‌ അച്ഛനമ്മമാർ മുഖ്യമന്ത്രിക്ക്‌ നിവേദനം നൽകിയത്‌. പ്രതിക്ക്‌ ശിക്ഷ ഉറപ്പിക്കാൻ ആവശ്യമായ എല്ലാ നടപടിയും സ്വീകരിക്കുമെന്ന്‌ മുഖ്യമന്ത്രിയുടെ ഓഫീസ്‌ മറുപടി നൽകി. മറുപടിയിൽ സംതൃപ്‌തിയുണ്ടെന്ന്‌ പുറത്തിറങ്ങിയശേഷം ജയരാജും പ്രിയയും പറഞ്ഞു.

ഗ്രീഷ്‌മ ജയിലിൽ
കഷായത്തിൽ കളനാശിനി കലർത്തി ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി ഗ്രീഷ്‌മ ജയിലിൽ. വ്യാഴാഴ്‌ച വൈകിട്ടാണ്‌ അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക്‌ മാറ്റിയത്‌. പൊലീസ്‌ കസ്റ്റഡിയിലിരിക്കെ ആത്മഹത്യക്ക്‌ ശ്രമിച്ച്‌ ഗ്രീഷ്‌മ നാലു ദിവസമായി മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അന്വേഷക സംഘം വെള്ളിയാഴ്‌ച നെയ്യാറ്റിൻകര ജെഎഫ്‌സിഎം (രണ്ട്‌) കോടതിയിൽ ഹാജരാക്കാൻ വാറന്റ്‌ നൽകും. അനുവദിക്കുന്ന മുറയ്‌ക്ക്‌ കസ്റ്റഡി അപേക്ഷ നൽകും.

തിങ്കൾ രാവിലെ ചോദ്യം ചെയ്യലിനായി എസ്‌പി ഓഫീസിലേക്ക്‌ കൊണ്ടുപോകാൻ തുടങ്ങുമ്പോഴാണ്‌ സ്റ്റേഷനിലെ ശുചിമുറിയിലെ അണുനാശിനി കഴിച്ച്‌ ഗ്രീഷ്‌മ ആത്മഹത്യക്ക്‌ ശ്രമിച്ചത്‌. തൊണ്ടയ്‌ക്ക്‌ പൊള്ളലേറ്റതിനാൽ ആശുപത്രിയിൽ തുടരുകയായിരുന്നു.
കസ്റ്റഡിയിൽ ലഭിച്ചാൽ കളിയിക്കാവിളയിലെ വീട്ടിലടക്കം തെളിവെടുപ്പിനെത്തിക്കും. വിശദമായി ചോദ്യം ചെയ്യും. കേസിൽ പ്രതിചേർത്ത ഗ്രീഷ്‌മയുടെ അമ്മയും അമ്മാവനും നിലവിൽ റിമാൻഡിലാണ്‌.

വിഷക്കുപ്പി 
പരിശോധനയ്‌ക്ക്‌ കൈമാറി
തെളിവെടുപ്പിനിടെ കണ്ടെടുത്ത കളനാശിനിയുടെ കുപ്പി തിരുവനന്തപുരം ഫോറൻസിക്‌ ലാബിൽ പരിശോധനയ്‌ക്കായി കൈമാറി. ഗ്രീഷ്‌മ കഷായത്തിൽ വിഷം കലക്കി നൽകിയ ദിവസം ഷാരോൺ ധരിച്ചിരുന്ന ഷർട്ടും ജീൻസും ശാസ്ത്രീയ പരിശോധനയ്‌ക്ക്‌ നൽകും. കഷായം കഴിച്ചശേഷം ഷാരോൺ ഛർദിച്ചത്‌ വസ്ത്രത്തിൽ ആയിരുന്നു. ആശുപത്രിയിൽ കഴിഞ്ഞപ്പോൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ ബന്ധുക്കൾ പൊലീസിന്‌ കൈമാറി. ഫോറൻസിക്‌ ലാബിലെ പരിശോധനാഫലം വരുന്നതോടെ വിഷവസ്തു ഏതെന്ന കാര്യത്തിൽ വ്യക്തതവരും

Related posts

യുവതിയെയും മകനെയും ഭർതൃ വീട്ടുകാർ ഇറക്കിവിട്ടു; സ്ത്രീധന പീഡനമെന്ന് പരാതി

Aswathi Kottiyoor

ബ​ക്രീ​ദ് ദി​ന​ത്തി​ൽ പ​ശു​ക്ക​ളെ കൊ​ല്ലു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണം; ഡി​ജി​പി​ക്ക് സ്പീ​ക്ക​റു​ടെ നി​ർ​ദേ​ശം

Aswathi Kottiyoor

റോഡുസുരക്ഷാമാസാചരണം: മത്സരങ്ങൾ സംഘടിപ്പിക്കുന്നു

Aswathi Kottiyoor
WordPress Image Lightbox