24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • നാടിറങ്ങി കരിക്കോട്ടക്കരി സെന്റ് തോമസ് യുപി സ്കൂളിലെ വായനക്കൂട്ടം.
Kerala

നാടിറങ്ങി കരിക്കോട്ടക്കരി സെന്റ് തോമസ് യുപി സ്കൂളിലെ വായനക്കൂട്ടം.

കരിക്കോട്ടക്കരി: കുട്ടികളിലെ വായന ആഴത്തിലാക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി. സ്കൂളിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന വായനക്കൂട്ടത്തിന്റെ രണ്ടാം ഘട്ട പ്രവർത്തനത്തിന് തുടക്കമായി. സ്കൂൾ തലത്തിൽ നിന്നും മാറി കുട്ടികളുടെ വീടുകളിൽ നടക്കുന്ന വായനാനുഭവ വിവരണവും പുസ്തക പരിചയവും മറ്റ് പരിപാടികളും ഉൾപ്പെടുത്തിയിട്ടുള്ള ‘അയൽ വക്ക വായനക്കൂട്ട’ ത്തിന്റെ ഉദ്ഘാടനം കവിയും സ്കൂൾ പ്രധാനാധ്യാപകനുമായ സോജൻ വർഗീസ് നിർവ്വഹിച്ചു. സ്കൂൾ വിദ്യാർഥി കരിക്കോട്ടക്കരിയിലെ നെല്ലിക്കാ മണ്ണിൽ ജൂഡ് റിജു ചാക്കോയുടെ വീട്ടിൽ സംഘടിപ്പിച്ച ചടങ്ങിൽ രേഷ്നി ജോസ് അധ്യക്ഷത വഹിച്ചു. ഷിജിമന്നിയത്ത്, ധന്യ ജോസഫ്, ജൂബിലിൻ കെ ബാബു, ജോസ് ലിൻ ജോസ് എന്നിവർ സംസാരിച്ചു. ദിയ സുനിൽ, ആൽബി ജോസഫ്, ഗ്ലോറി അന്ന ജിൻസ്, എന്നിവർ പുസ്തക വായന അനുഭവം പങ്കുവെച്ചു.
കുട്ടികളുടെ സാഹിത്യ രചനകളുടെ അവതരണവും വിവിധ കലാപരിപാടികളും നടന്നു.

Related posts

സെമി ഹൈസ്‌പീഡ് റെയില്‍: ആശങ്കകള്‍ വേണ്ട; ഒരാള്‍പോലും ഭവനരഹിതരാകില്ല; വിശദീകരിച്ച് മുഖ്യമന്ത്രി.

Aswathi Kottiyoor

ലഹരിക്കെതിരായ കേരളത്തിന്റെ പോരാട്ടം തുടരും; രണ്ടാം ഘട്ട ക്യാംപെയിൻ നവംബർ 14 മുതൽ ജനുവരി 26 വരെ: മുഖ്യമന്ത്രി

Aswathi Kottiyoor

കരച്ചിലും വഴക്കുമൊക്കെ പണ്ട്‌, ഇപ്പോൾ കളിചിരിയാണ്‌ ട്രെൻഡ്‌’ ; അക്ഷരമുറ്റം കളറായി

Aswathi Kottiyoor
WordPress Image Lightbox