24.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്‌മയെ ജയിലിലേക്ക് മാറ്റി
Kerala

ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്‌മയെ ജയിലിലേക്ക് മാറ്റി


തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്‌മയെ പോലീസ് ജയിലിലേക്ക് മാറ്റി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്‌ചാർജ് ചെയ്‌ത ഗ്രീഷ്മയെ അട്ടക്കുളങ്ങര ജയിലിലേക്കാണ് മാറ്റിയത്. ചോദ്യം ചെയ്യൽ ഒഴിവാക്കാനായി പ്രതി മനഃപൂർവ്വം ആശുപത്രിയിൽ തുടരുകയാണെന്ന് ആരോപിണം ഉയർന്നിരുന്നു.
പോലീസ് കസ്റ്റഡിയിൽ തുടരവേ നെടുമങ്ങാട് ഡിവൈഎസ്പി ഓഫീസിലെ ശുചിമുറിയിൽ വെച്ച് ആത്മഹത്യാ ശ്രമം നടത്തിയതിനെ തുട‌ർന്നാണ് ഗ്രീഷ്മയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ശുചിമുറിയിൽ വെച്ച് അണുനാശിനി കുടിച്ച് ആത്മഹത്യയ്കക്ക് ശ്രമിച്ച ഗ്രീഷ്മയുടെ തൊണ്ടയിലും അന്നനാളത്തിലും മുറിവുകളുള്ളതായി പരിശോധനയിൽ വ്യക്തമായിരുന്നു.
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 310 കേസുകൾ
സംഭവത്തിൽ സുരക്ഷാ വീഴ്ച വരുത്തിയതിനെത്തുടർന്ന് നെടുമങ്ങാട് സ്റ്റേഷനിലെ രണ്ട് വനിതാ പോലീസുകാർക്ക് സസ്പെൻഷൻ ലഭിച്ചിരുന്നു. പ്രത്യേക മെഡിക്കൽ സംഘത്തിന്റെ വിലയിരുത്തലിൽ ഗ്രീഷ്മയുടെ ആരോഗ്യനില തൃപ്തികരമാണെന്ന റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് പ്രതിയെ ഡിസ്ചാർജ് ചെയ്ത് ജയിലിലേയ്ക്ക് മാറ്റിയത്.

Related posts

കേരള റബർ ലിമിറ്റഡ് 3 വർഷത്തിനകം ; 254 കോടിയുടെ പദ്ധതി 8000 പേർക്ക് തൊഴിൽ

Aswathi Kottiyoor

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്ട്

Aswathi Kottiyoor

ഓപ്പറേഷന്‍ റെസ്ക്യു – ശക്തമാക്കി മോട്ടോര്‍ വാഹന വകുപ്പ്

Aswathi Kottiyoor
WordPress Image Lightbox