24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കെ.എം ഷാജിക്ക് തിരിച്ചടി; വിജിലന്‍സ് പിടിച്ചെടുത്ത പണം തിരികെവേണമെന്ന ആവശ്യം കോടതി തള്ളി.
Kerala

കെ.എം ഷാജിക്ക് തിരിച്ചടി; വിജിലന്‍സ് പിടിച്ചെടുത്ത പണം തിരികെവേണമെന്ന ആവശ്യം കോടതി തള്ളി.


കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് തന്റെ വീട്ടില്‍നിന്ന് പിടിച്ചെടുത്ത പണം തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയില്‍ മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജിക്ക് തിരിച്ചടി. കണ്ണൂരിലെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത പണം തിരിച്ചുകിട്ടണമെന്ന ഹര്‍ജി കോഴിക്കോട് വിജിലന്‍സ് കോടതി തള്ളി.

വീട്ടില്‍നിന്ന് പിടിച്ചെടുത്ത 47,35,500രൂപ തിരിച്ചുകിട്ടണമെന്നായിരുന്നു കെ.എം ഷാജിയുടെ ആവശ്യം. എന്നാല്‍, അനധികൃത സ്വത്ത് സമ്പാദനക്കേസിന് തൊട്ടുപിന്നാലെ രജിസ്റ്റര്‍ ചെയ്ത കേസാണിതെന്നും പണം നല്‍കുന്നത് കേസിനെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

പിടിച്ചെടുത്തത് തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് വന്ന തുകയാണെന്നായിരുന്നു കെ.എം ഷാജിയുടെ വാദം. ഇത് തെളിയിക്കാനായി രസീതുകളും ഹാജരാക്കിയിരുന്നു. എന്നാല്‍, ഇതില്‍ പലതും 20000 രൂപയ്ക്കും അതിന് മുകളിലും ഉള്ള തുകയായിരുന്നു. ഇതെല്ലാം തെറ്റായ രേഖകളാണെന്നും കൃത്രിമമായി ഉണ്ടാക്കിയതാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

പണം തിരിച്ചുകിട്ടാന്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് കെ.എം ഷാജിയുടെ അഭിഭാഷകന്‍ പറഞ്ഞു. പിടിച്ചെടുത്ത പണം തിരഞ്ഞെടുപ്പ് ഫണ്ടാണെന്നതിന് എല്ലാ തെളിവുകളും കോടതിയില്‍ ഹാജരാക്കിയിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

Related posts

തിരുവല്ലം ടോൾ നിരക്ക് വർധന ഒഴിവാക്കണം; ടോൾ പ്ലാസ മാറ്റി സ്ഥാപിക്കണം: മന്ത്രി

Aswathi Kottiyoor

വാർത്തകളുടെ ശരിതെറ്റുകൾ പരിശോധിക്കുന്ന സംവിധാനം അനിവാര്യം: മന്ത്രി ഡോ. ആർ. ബിന്ദു

Aswathi Kottiyoor

രജിസ്ട്രേഷൻ വകുപ്പിന് റിക്കോർഡ് വരുമാനം: 20-21 സാമ്പത്തിക വർഷത്തേക്കാൾ 1301.57 കോടി അധിക വരുമാനം

Aswathi Kottiyoor
WordPress Image Lightbox