ഖത്തർ ലോകകപ്പിന് മുന്നോടിയായി ഫുട്ബോളിനെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ‘വൺ മില്യൺ ഗോൾ’ കാമ്പയിനുമായി കായിക വകുപ്പ് നവംബർ 11-ന് ജില്ലയിൽ കാമ്പയിന് തുടക്കമാകും.
72 കേന്ദ്രങ്ങളിലായാണ് കാ മ്പയിൻ. നവംബർ 11 മുതൽ 20 വരെ ഓരോ കേന്ദ്രത്തിലും 10-നും 12-നും ഇടയിൽ പ്രായമുള്ള (ആണ്‍,പെണ്‍)100 കുട്ടികൾക്ക് ഒരു മണിക്കൂർ വീതമാണ് ഫുട്ബോളിൽ പ്രാഥമിക പരിശീലനം നൽകുക.ഒരു കേന്ദ്രത്തിലേക്ക് രണ്ട് ബോളും 3000 രൂപയും പദ്ധതി പ്രകാരം നൽകും. ഒരു പരിശീലകനും ഉണ്ടാകും.വണ്‍ മില്ല്യന്‍ ക്യാമ്പ്യയിനിന്റെ സമാപന ദിനങ്ങളായ നവംബർ 20, 21 തീയ്യതികളിൽ പരിശീലന ഗ്രൗണ്ടിൽ സജ്ജമാക്കിയ ഗോൾ പോസ്റ്റുകളിൽ പരിശീലനത്തിൽ പങ്കെ ടുക്കുന്ന കുട്ടികളും മറ്റ് കായിക പ്രേമികളും പൊതുസമൂഹവും ചേർന്ന് ഓരോ സെന്ററിലും കുറഞ്ഞത് ആയിരം ഗോളുകൾ സ്കോര്‍ ചെയ്യും. അങ്ങനെ സം സ്ഥാനമാകെ കുറഞ്ഞത് പത്തു ലക്ഷം ഗോളുകൾ നേടുന്ന പ്രചാരണ പരിപാടിയാണ് സംഘടിപ്പി ക്കുക.കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക ഫോൺ:9562207811