23.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ന്യൂനമർദം രൂപപ്പെട്ടേക്കും; കേരളത്തിലും തമിഴ്‌നാട്ടിലും കനത്ത മഴയ്ക്ക് സാദ്ധ്യത, മുന്നറിയിപ്പ്
Kerala

ന്യൂനമർദം രൂപപ്പെട്ടേക്കും; കേരളത്തിലും തമിഴ്‌നാട്ടിലും കനത്ത മഴയ്ക്ക് സാദ്ധ്യത, മുന്നറിയിപ്പ്

കേരളത്തിലും തമിഴ്നാട്ടിലും കനത്ത മഴയ്ക്ക് വഴിയൊരുക്കി ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കൻ തീരത്തിനു സമീപം ബുധനാഴ്ചയോടെ ന്യൂനമർദ്ദം രൂപമെടുക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. കേരളതീരത്തിനും സമീപപ്രദേശത്തിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ചക്രവാതച്ചുഴിയിൽ നിന്നും തെക്കൻ ആൻഡമാൻ കടൽ വരെ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നു. തെക്കൻ ആൻഡമാൻ കടലിനും തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്.ഇതിന്റെ ഫലമായി ഇന്നു മുതൽ നവംബർ ആറ് വരെയുള്ള തീയതികളിൽ കേരളത്തിൽ വ്യാപകമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടിയും മിന്നലോടും കൂടിയ മഴയ്ക്കും സാദ്ധ്യതയുണ്ട്. തെക്കൻ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Related posts

മു​ല്ല​പ്പെ​രി​യാ​ർ സു​ര​ക്ഷി​തം; കേ​ന്ദ്ര ജ​ല​ക​മ്മീ​ഷ​നും മേ​ൽ​നോ​ട്ട​സ​മി​തി​യും സു​പ്രീം​കോ​ട​തി​യി​ൽ

Aswathi Kottiyoor

വാക്സീൻ ഒരു ഡോസ് മാത്രം എടുത്തവരിൽ കോവിഡ് കുറവ്; കാരണം തേടി വിദഗ്ധർ.

Aswathi Kottiyoor

പ്ലസ് വൺ വിദ്യാർത്ഥികൾക്ക് മെറിറ്റ് കം മീൻസ് സ്കോളർഷിപ്പിന് അപേക്ഷിക്കാം

Aswathi Kottiyoor
WordPress Image Lightbox