22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • 60 വ​യ​സ് പൂ​ർ​ത്തി​യാ​യ പ്ര​വാ​സി​ക​ൾ പെ​ൻ​ഷ​ന് ഉ​ട​ൻ അ​പേ​ക്ഷി​ക്ക​ണം
Kerala

60 വ​യ​സ് പൂ​ർ​ത്തി​യാ​യ പ്ര​വാ​സി​ക​ൾ പെ​ൻ​ഷ​ന് ഉ​ട​ൻ അ​പേ​ക്ഷി​ക്ക​ണം

ക​ണ്ണൂ​ർ: അ​റു​പ​ത് വ​യ​സ് പൂ​ർ​ത്തി​യാ​യ പ്ര​വാ​സി​ക​ൾ പ്ര​വാ​സി ക്ഷേ​മ പെ​ൻ​ഷ​ന് ഉ​ട​ൻ അ​പേ​ക്ഷി​ക്കണ​മെ​ന്ന് ജി​ല്ലാ പ്ര​വാ​സി പ​രാ​തി പ​രി​ഹാ​ര ക​മ്മി​റ്റി. ജി​ല്ല​യി​ലെ പ്ര​വാ​സി​ക​ളു​ടെ പ​രാ​തി പ​രി​ഹാ​ര​ത്തിനാ​യി ചേ​ർ​ന്ന ക​മ്മി​റ്റി യോ​ഗം പ​ത്ത് അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ച്ചു. ഇ​തി​ൽ മൂ​ന്നെ​ണ്ണം തീ​ർ​പ്പാ​ക്കി ബാ​ക്കി​യു​ള്ള​വ പു​നഃ​പ​രി​ശോ​ധ​ന​യ്ക്ക് നി​ർ​ദേ​ശി​ച്ചു. പ്ര​വാ​സി പെ​ൻ​ഷ​ൻ, പെ​ൻ​ഷ​ൻ തു​ക കു​ടി​ശി​ക ല​ഭി​ക്കാ​ത്ത​ത്, സാ​ന്ത്വ​ന ചി​കി​ത്സാ സ​ഹാ​യം, വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്തി​ട്ടും ശ​മ്പ​ളം ല​ഭി​ക്കാ​ത്ത​ത്, വി​സ ത​ട്ടി​പ്പ് തു​ട​ങ്ങി​യ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളാ​ണ് ല​ഭി​ച്ച​ത്. പ്ര​വാ​സി ക്ഷേ​മ പെ​ൻ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കൂ​ടു​ത​ൽ പ​രാ​തി​ക​ളും. പ്ര​വാ​സി ക്ഷേ​മ ബോ​ർ​ഡി​ൽ അം​ഗ​മാ​കാ​ൻ www.pravasikerala.org എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്യാം. പ്ര​വാ​സി​ക​ളു​ടെ പ​രാ​തി​ക​ൾ പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ കാ​ര്യാ​ല​യ​ത്തി​ലേ​ക്ക് ddpknr1@gmail.com എ​ന്ന ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ൽ അ​യ​യ്ക്കാം.
ക​ള​ക്ട​റേ​റ്റി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ എ​ഡി​എം കെ.​കെ. ദി​വാ​ക​ര​ൻ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ടി.​ജെ. അ​രു​ൺ, നോ​ർ​ക്ക റൂ​ട്ട്സ് പ്ര​തി​നി​ധി​ക​ളാ​യ അ​ബ്ദു​ൾ നാ​സ​ർ വാ​ക്ക​യി​ൽ, എം. ​പ്ര​ശാ​ന്ത്, കേ​ര​ള പ്ര​വാ​സി കേ​ര​ളീ​യ ക്ഷേ​മ ബോ​ർ​ഡ് പ്ര​തി​നി​ധി ടി. ​രാ​ഗേ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

വിഷു ബമ്പർ 12 കോടി

Aswathi Kottiyoor

ര​ക്ഷാ​ദൗ​ത്യ​ത്തി​ന് എ​യ​ർ​ഇ​ന്ത്യ; യു​ക്രെ​യ്നി​ൽ കു​ടു​ങ്ങി​യ​വ​രെ തി​രി​കെ​യെ​ത്തി​ക്കാ​ൻ ശ്ര​മം തു​ട​രു​ന്നു

Aswathi Kottiyoor

പെഗസസ്: സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം; കേന്ദ്രസര്‍ക്കാരിനു തിരിച്ചടി.

Aswathi Kottiyoor
WordPress Image Lightbox