21.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • നരേന്ദ്രപ്രസാദിന്റെ ഓര്‍മകള്‍ക്ക് ഇന്ന് 19 വയസ്
Kerala

നരേന്ദ്രപ്രസാദിന്റെ ഓര്‍മകള്‍ക്ക് ഇന്ന് 19 വയസ്

നടനും എഴുത്തുകാരനും സാഹിത്യനിരൂപകനുമായ നരേന്ദ്രപ്രസാദിന്റെ ഓര്‍മകള്‍ക്ക് ഇന്ന് 19 വയസ്. കര്‍മ മണ്ഡലങ്ങളിലെല്ലാം ഒരുപോലെ ശോഭിച്ച ബഹുമുഖപ്രതിഭയായിരുന്നു നരേന്ദ്രപ്രസാദ്. മലയാളി അന്നുവരെ കണ്ട വില്ലന്‍ വേഷങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ അഭിനയശൈലി. മുഖത്ത് മിന്നിമറയുന്ന ഭാവങ്ങളും കൈകള്‍ അന്തരീക്ഷത്തില്‍ ചുഴറ്റിയുള്ള അംഗചലനങ്ങളും. നടനവൈഭവത്തിന്റെ വിസ്മയിപ്പിക്കുന്ന മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച അതുല്യ നടന്‍…അങ്ങനെ വിശേഷണങ്ങള്‍ നിരവധിയാണ്.
അധ്യാപകനായി നരേന്ദ്രപ്രസാദ് 1980-കളിലാണ് നാടക രംഗത്ത് സജീവമാകുന്നത്. നാടകവും എഴുത്തുമായിരുന്നു സ്വന്തം തട്ടകമെന്ന് നരേന്ദ്രപ്രസാദ് വിശ്വസിച്ചിരുന്നു. കേരളത്തിലങ്ങോളമുള്ള വേദികളില്‍ അവതരിപ്പിച്ച സൗപര്‍ണിക എന്ന നാടകം നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായി.

ഭരതന്റെ ‘വൈശാലി’യിലെ ബാബു ആന്റണി അവതരിപ്പിച്ച രാജാവിന്റെ കഥാപാത്രത്തിലൂടെയും പത്മരാജന്റെ ഞാന്‍ ഗന്ധര്‍വ്വനിലെ അശരീരിയായും ആ ശബ്ദം നമ്മള്‍ കേട്ടു. ആറാം തമ്പുരാനിലെ കൊളപ്പുള്ളി അപ്പന്‍ മലയാളിക്ക് മറക്കാനാകാത്ത കഥാപാത്രമായി. ഗൗരവം നിറഞ്ഞ കഥാപാത്രങ്ങള്‍ മാത്രമല്ല വഴങ്ങുകയെന്ന് മേലേപ്പറമ്പില്‍ ആണ്‍വീട് എന്ന ചിത്രത്തിലൂടെ നമ്മള്‍ അറിഞ്ഞു. ആലഞ്ചേരി തമ്പ്രാക്കള്‍, അനിയന്‍ ബാവ ചേട്ടന്‍ ബാവ തുടങ്ങിയ ചിത്രങ്ങളിലും നര്‍മം നിറഞ്ഞ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. തലസ്ഥാനം എന്ന ചലച്ചിത്രത്തിലെ പരമേശ്വരന്‍, ഏകലവ്യനിലെ സ്വാമി അമൂര്‍ത്താനന്ദജി, പൈതൃകത്തിലെ ചെമ്മാതിരി തുടങ്ങി മറക്കാനാകാത്ത കഥാപാത്രങ്ങളിലൂടെ ഇന്നും നരേന്ദ്രപ്രസാദ് എന്ന നടന്റെ സര്‍ഗസാന്നിധ്യം നമ്മള്‍ അനുഭവിക്കുന്നു.

Related posts

കേ​ര​ള കാ​ത്ത​ലി​ക് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ൾ 1,000 സ്റ്റാ​ർ​ട്ട​പ്പു​ക​ൾ ആ​രം​ഭി​ക്കു​ം

Aswathi Kottiyoor

അമിത ഫീസ് ഈടാക്കുന്നതായി പരാതി; സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങളിൽ വിജിലൻസ്‌ പരിശോധന

Aswathi Kottiyoor

കൊല്ലം-ചെങ്കോട്ട സർവീസ്‌ നാളെ മുതൽ; പാസഞ്ചർ ട്രെയിൻ സ്‌പെഷ്യലായി

Aswathi Kottiyoor
WordPress Image Lightbox