22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • 5 കിലോ ഗ്യാസിന്റെ വിപണനത്തിന് ഐ.ഒ.സിയുമായി കരാർ
Kerala

5 കിലോ ഗ്യാസിന്റെ വിപണനത്തിന് ഐ.ഒ.സിയുമായി കരാർ

കെ.സ്റ്റോർ പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത റേഷൻകടകൾ വഴിയുള്ള ഐ.ഒ.സിയുടെ 5 കിലോ ചോട്ടു ഗ്യാസിന്റെ വിപണനവുമായി ബന്ധപ്പെട്ടുള്ള ധാരണാപത്രം ഒപ്പുവച്ചു. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ മന്ത്രി ജി.ആർ. അനിലിന്റെ സാന്നിദ്ധ്യത്തിൽ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് കമ്മീഷണർ ഡോ. ഡി. സജിത്ത് ബാബുവും ഐ.ഒ.സി ചീഫ് ജനറൽ മാനേജർ ആർ. രാജേന്ദ്രനുമാണ് ഒപ്പ് വച്ചത്.

പൊതുവിതരണരംഗത്തെ റേഷൻകടകളെ വൈവിദ്ധ്യവത്കരിക്കുന്നതിന്റെ ഭാഗമായി കെ.സ്റ്റോർ എന്ന പദ്ധതി ആവിഷ്‌കരിക്കുകയും അതിന്റെ ആദ്യഘട്ടം ആരംഭിക്കുന്നതിനായി സംസ്ഥാനത്തെ 14 ജില്ലകളിലായി 72 റേഷൻകടകളെ തിരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്. കെ.സ്റ്റോർ പദ്ധതിയുടെ ഭാഗമായി ചോട്ടു ഗ്യാസിന്റെ വിപണനം, മിൽമയുടെ കാലാവധി കൂടിയ ഉത്പന്നങ്ങളുടെ വിപണനം, കോമൺ സർവീസ് സെന്റർ വഴിയുള്ള സേവനം എന്നിവയാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുക.

Related posts

ചാന്ദ്രയാൻ 3: തൊടുത്തു ചന്ദ്രനിലേക്ക്

Aswathi Kottiyoor

തദ്ദേശ തിരഞ്ഞെടുപ്പ്: ചെലവ് കണക്ക് നൽകാത്ത 9016 സ്ഥാനാർത്ഥികളെ തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യരാക്കി

Aswathi Kottiyoor

ഏപ്രില്‍ രണ്ട് വരെ കേരളത്തില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രതാനിര്‍ദേശം

Aswathi Kottiyoor
WordPress Image Lightbox