24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • സപ്ലൈകോ അരിവണ്ടി ഓടിത്തുടങ്ങി: സബ്‌സിഡി നിരക്കിൽ അരി പൊതുജനങ്ങളിലേക്ക്
Kerala

സപ്ലൈകോ അരിവണ്ടി ഓടിത്തുടങ്ങി: സബ്‌സിഡി നിരക്കിൽ അരി പൊതുജനങ്ങളിലേക്ക്

വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ സഞ്ചരിക്കുന്ന ‘അരിവണ്ടി’യുടെ സഞ്ചാരം ആരംഭിച്ചു. അരി സബ്‌സിഡി നിരക്കിൽ പൊതുജനങ്ങളിലേക്ക് എത്തിക്കുന്ന സപ്ലൈകോ സഞ്ചരിക്കുന്ന അരിവണ്ടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പാളയം മാർക്കറ്റിനു മുന്നിൽ ഭക്ഷ്യമന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു

ജയ, കുറുവ,മട്ട, പച്ചരി എന്നീ നാല് ഇനങ്ങളിലായി 10 കിലോ അരി ഓരോ റേഷൻ കാർഡുടമകൾക്കും കുറഞ്ഞ നിരക്കിൽ വാങ്ങാം. സപ്ലൈകോ സ്റ്റോറുകൾ ഇല്ലാത്ത സംസ്ഥാനത്തെ 500 താലൂക്ക്/പഞ്ചായത്ത് കേന്ദ്രങ്ങളിലാണ് അരി വണ്ടി സഞ്ചരിക്കുന്നത്. ഒരു താലൂക്കിൽ 2 ദിവസം എന്ന ക്രമത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

Related posts

പി.എസ്.സി നിയമനം : ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ ഉത്തരവ്

Aswathi Kottiyoor

ഗോതമ്പ് മാവിന്‍റെ കയറ്റുമതി നിരോധിച്ചു

Aswathi Kottiyoor

രാ​ജ്യ​ത്ത് ഒ​ക്ടോ​ബ​റി​ൽ കോ​വി​ഡ് മൂ​ന്നാം ത​രം​ഗ​ത്തി​ന് സാ​ധ്യ​ത​യെ​ന്ന് വി​ദ​ഗ്ധ സ​മി​തി

Aswathi Kottiyoor
WordPress Image Lightbox