ബാലരാമപുരത്ത് ട്രെയിലര്‍ ലോറിയും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. ബസിലെ ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കുമാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
ഇന്നു പുലര്‍ച്ചെ രണ്ടിനാണ് അപകടം. വിമാനത്തിന്റെ ചിറകുകളും യന്ത്രഭാഗങ്ങളുമായി പോയ ട്രെയിലര്‍ കെഎസ്ആര്‍ടിസിയില്‍ ഇടിക്കുകയായിരുന്നു. വിമാനച്ചിറകുകള്‍ ഇടിച്ചുകയറിയതോടെ കെഎസ്ആര്‍ടിസി ബസിന്റെ മുന്‍ഭാഗം തകര്‍ന്നു.
കാലാവധി കഴിഞ്ഞ് പൊളിക്കാനായി കൊണ്ടുപോയ എ – 320 വിമാനത്തിന്റെ യന്ത്രഭാഗങ്ങളാണ് ബസില്‍ ഇടിച്ചുകയറിയത്. അപകടം ഉണ്ടായ ഉടനെ ട്രെയിലര്‍ ഡ്രൈവര്‍ ഇറങ്ങിയോടി. വാഹനം മാറ്റാന്‍ കഴിയാതെ വന്നത് വന്‍ ഗതാഗതകുരുക്കും ഉണ്ടാക്കി.
ബ്ലോക്കില്‍പ്പെട്ട മറ്റൊരു ട്രെയിലറിന്റെ ഡ്രൈവറെത്തിയാണ് വാഹനം നീക്കിയത്.