25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഡിജിറ്റൽ റീസർവേ : ആദ്യമാകാൻ കേരളം ; 4 വർഷം 1550 വില്ലേജ്‌ , ആദ്യഘട്ടം 438.46 കോടി
Kerala

ഡിജിറ്റൽ റീസർവേ : ആദ്യമാകാൻ കേരളം ; 4 വർഷം 1550 വില്ലേജ്‌ , ആദ്യഘട്ടം 438.46 കോടി

കേരളപ്പിറവി ദിനത്തിൽ ആരംഭിച്ച ഡിജിറ്റൽ റീസർവേ പൂർത്തിയാകുന്നതോടെ ഡിജിറ്റലായി ഭൂമി മുഴുവൻ അളക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാകും കേരളം. ആർടികെ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ സർവേ പൂർത്തിയാക്കിയ 116 വില്ലേജ്‌ ഒഴിച്ചുള്ള 1550 വില്ലേജിലാണ്‌ ഡിജിറ്റൽ സർവേ നടത്തുക. 200 വില്ലേജിൽ ചൊവ്വാഴ്‌ച ആരംഭിച്ചു.

സംസ്ഥാനത്ത്‌ 1966ൽ ആരംഭിച്ച റീസർവേയിലൂടെ പകുതിയോളം ഭൂമി മാത്രമാണ്‌ പരമ്പരാഗത രീതിയിൽ അളക്കാനായത്‌. ഈ നിലയിൽ സർവേ പൂർത്തിയാക്കാൻ 50 വർഷംകൂടി വേണ്ടിവരുന്ന സാഹചര്യത്തിലാണ്‌ ഡിജിറ്റൽ റീസർവേക്ക്‌ സർക്കാർ തീരുമാനിച്ചത്‌. സംസ്ഥാനത്തിന്റെ 70 ശതമാനം സ്ഥലത്ത്‌ ആർടികെ റോവർ മെഷീൻ ഉപയോഗിച്ചും സാറ്റലൈറ്റ് സിഗ്നൽ ലഭ്യമല്ലാത്ത 20 ശതമാനം സ്ഥലത്ത്‌ റോബോട്ടിക് ടോട്ടൽ സ്റ്റേഷൻ മെഷീനുകളാലും ഏറ്റവും തുറസ്സായ 10 ശതമാനം സ്ഥലത്ത്‌ ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗിച്ചുമാകും സർവേ. ഇതിന്‌ 28 കോർ സ്റ്റേഷൻ നിർമിച്ചിട്ടുണ്ട്‌. കൺട്രോൾ സെന്റർ സർവേ ഡയറക്ടറേറ്റിലാണ്‌.

ഡിജിറ്റൽ സർവേ പൂർത്തിയാകുന്നതോടെ സർവേ, റവന്യൂ, രജിസ്‌ട്രേഷൻ വകുപ്പുകളുടെ ഭൂസംബന്ധമായ സേവനങ്ങൾ ഏകജാലക ഓൺലൈൻ സംവിധാനത്തിൽ ലഭ്യമാക്കും. ഭൂരേഖകളാകെ ഐടി അധിഷ്ഠിതമാകും. ഭൂപ്രകൃതി വിവരങ്ങൾകൂടി ഉൾപ്പെടുത്തി എല്ലാ വകുപ്പുകൾക്കും പ്രയോജനപ്പെടുംവിധം സമഗ്രമായ ജിഐഎസ്‌ ഡാറ്റാബേസും തയ്യാറാക്കും.

ഡിജിറ്റൽ സർവേയിൽ ഭൂവുടമസ്ഥരുടെ സാന്നിധ്യത്തിൽ സർവേ നടത്തി സ്ഥലത്തുവച്ചുതന്നെ മാപ്പുകൾ തയ്യാറാക്കും. പരാതി ഉടൻ പരിഹരിക്കാനും സംവിധാനമുണ്ടാകും. റീസർവേക്കുശേഷം ഭൂമിയുടെ അളവിലെ വ്യത്യാസം ക്രമപ്പെടുത്തി അധികഭൂമി പതിച്ചുനൽകാൻ സെറ്റിൽമെന്റ്‌ നിയമം കൊണ്ടുവരും.

Related posts

മ​ദ്യ​ല​ഭ്യ​ത കു​റ​ഞ്ഞു; സം​സ്ഥാ​ന​ത്ത് വ്യാ​ജ​മ​ദ്യം കൂ​ടു​മെ​ന്ന് മു​ന്ന​റി​യി​പ്പ്

Aswathi Kottiyoor

നടിയെ ആക്രമിച്ച കേസ്: വിചാരണ നീണ്ടുപോകുന്നത് എന്തുകൊണ്ട്? പുതുതായി സാക്ഷികളെ കൊണ്ടുവരുന്നതിന്‍റെ ലക്ഷ്യമെന്താണെന്നും സുപ്രീംകോടതി

Aswathi Kottiyoor

രക്ഷകരാകാന്‍ ഇരിക്കൂറില്‍ ദുരന്തനിവാരണ സേന

Aswathi Kottiyoor
WordPress Image Lightbox