26.6 C
Iritty, IN
July 4, 2024
  • Home
  • Kerala
  • വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​ർ​ക്കും ധാ​ര​ണ​യി​ല്ല, ഡി​ജി​റ്റ​ൽ റീസ​ർ​വേ ക​ർ​ഷ​ക​ർ​ക്കു കു​രു​ക്കാ​കും
Kerala

വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​ർ​ക്കും ധാ​ര​ണ​യി​ല്ല, ഡി​ജി​റ്റ​ൽ റീസ​ർ​വേ ക​ർ​ഷ​ക​ർ​ക്കു കു​രു​ക്കാ​കും

ക​​​ണ്ണൂ​​​ർ: സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഡി​​​ജി​​​റ്റ​​​ൽ റീ​​സ​​​ർ​​​വേ ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു കു​​​രു​​​ക്കാ​​​യി മാ​​​റും. മ​​​ല​​​യോ​​​ര​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ കു​​​ടി​​​യേ​​​റ്റ ക​​​ർ​​​ഷ​​​ക​​​ർ​​​ക്കാ​​​യി​​​രി​​​ക്കും കു​​​രു​​​ക്കു വീ​​​ഴു​​​ന്ന​​​ത്. പ​​​ല​​​ർ​​​ക്കും ല​​​ഭി​​​ച്ച പ​​​ര​​​ന്പ​​​രാ​​​ഗ​​​ത സ്വ​​​ത്ത് ആ​​​ധാ​​​ര​​​ത്തി​​​ൽ കാ​​​ണി​​​ച്ച​​​തി​​​നേ​​​ക്കാ​​​ൾ കൂ​​​ടു​​​ത​​​ലു​​​ണ്ടാ​​​കും.

ഡി​​​ജി​​​റ്റ​​​ൽ റീ​​​സ​​​ർ​​​വേ​​​യി​​​ലൂ​​​ടെ ക​​​ണ്ടെ​​​ത്തു​​​ന്ന, ആ​​​ധാ​​​ര​​​ത്തി​​​ലി​​​ല്ലാ​​​ത്ത സ്വ​​​ത്ത് റ​​​വ​​​ന്യുവ​​​കു​​​പ്പ് ക​​​ണ്ടു​​​കെ​​​ട്ടി​​​യേ​​​ക്കും. കൂ​​​ടാ​​​തെ, ആ​​​ധാ​​​ര​​​ത്തി​​​ൽ ഉ​​​ള്ള​​​തി​​​നേ​​​ക്കാ​​​ൾ കു​​​റ​​​ഞ്ഞ സ്ഥ​​​ല​​​വും ക​​​ണ്ടേ​​​ക്കാം. ചി​​​ല​​​യി​​​ട​​​ങ്ങ​​​ളി​​​ൽ അ​​​തി​​​ർ​​​ത്തി മാ​​​റി​​​ക്കി​​​ട​​​ക്കു​​​ന്ന സം​​​ഭ​​​വ​​​വും ഉ​​​ണ്ടാ​​​കാം.

ഇ​​​ത്ത​​​രം കാ​​​ര്യ​​​ങ്ങ​​​ൾ ക​​​ർ​​​ഷ​​​ക​​​രും റ​​​വന്യുവ​​​കു​​​പ്പും ത​​​മ്മി​​​ലു​​​ള്ള നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലേ​​​ക്കു ക​​​ട​​​ക്കു​​​ക​​​യും ചെ​​​യ്യാം. കൂ​​​ടാ​​​തെ ഇ​​​നി​​​യും പ​​​ട്ടം ല​​​ഭി​​​ക്കാ​​​ത്ത ഭൂ​​​മി​​​യി​​​ൽ ഡി​​​ജി​​​റ്റ​​​ൽ ഭൂ​​​സ​​​ർ​​​വേ ന​​​ട​​​ത്തി​​​യാ​​​ൽ ഭൂ​​​മി ന​​​ഷ്ട​​​പ്പെ​​​ടു​​​മോ​​​യെ​​​ന്ന ആ​​​ശ​​​ങ്ക​​​യു​​​മു​​​ണ്ട്. പ​​​ട്ട​​​യം ല​​​ഭി​​​ക്കു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന നി​​​ര​​​വ​​​ധി പേ​​​രു​​​ണ്ട്.

സ​​​ർ​​​വേ​​​യി​​​ൽ കൈ​​​വ​​​ശ​​ഭൂ​​​മി എ​​​ങ്ങ​​​നെ രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്ന കാ​​​ര്യ​​​ത്തി​​​ലും വ്യ​​​ക്ത​​​ത​​​യി​​​ല്ല. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് ക​​​ർ​​​ഷ​​​ക​​​ർ ഉ​​​ന്ന​​​യി​​​ച്ച ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്ക് ഇ​​​തു​​​വ​​​രെ​​​യും അ​​​ധി​​​കൃ​​​ത​​​ർ മ​​​റു​​​പ​​​ടി ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ല. നാ​​​ലു​​​വ​​​ർ​​​ഷം​​കൊ​​​ണ്ട് സ​​​ർ​​​വേ പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​നാ​​​ണു സ​​​ർ​​​ക്കാ​​​ർ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​ത്.

അതിർത്തിനിർണയം ദുഷ്കരം

മ​​​ല​​​യോ​​​ര വി​​​ല്ലേ​​​ജു​​​ക​​​ളി​​​ലാ​​ണു ഡി​​​ജി​​​റ്റ​​​ൽ റീ​​​സ​​​ർ​​​വേ ന​​​ട​​​ത്താ​​​ൻ കൂ​​​ടു​​​ത​​​ൽ ത​​​ട​​​സ​​​മെ​​​ന്നാ​​​ണു വി​​​ല്ലേ​​​ജ് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​യു​​​ന്ന​​​ത്. സ്ഥ​​​ല​​​ത്തി​​​ന്‍റെ ഉ​​​ട​​​മ​​​ക​​​ൾ പ​​​ല​​​രും സ്ഥ​​​ല​​​ത്തി​​​ല്ല. റി​​​യ​​​ൽ എ​​​സ്റ്റേ​​​റ്റ് മാ​​​ഫി​​​യ വാ​​​ങ്ങി​​​ക്കൂ​​​ട്ടി​​​യ സ്ഥ​​​ല​​​ങ്ങ​​​ൾ കാ​​​ടു​​​പി​​​ടി​​​ച്ചു​​കി​​​ട​​​ക്കു​​​ക​​​യാ​​​ണ്.

പ​​​ല​​​രി​​​ൽ​​​നി​​​ന്നാ​​​ണ് ഇ​​​വ​​​ർ സ്ഥ​​​ല​​​ങ്ങ​​​ൾ വാ​​​ങ്ങി​​​യ​​​ത്. പ​​​ല​​​ർ​​​ക്കും അ​​​തി​​​രു​​​ക​​​ളെ​​​ക്കു​​​റി​​​ച്ചു​​​പോ​​​ലും നി​​​ശ്ച​​​യ​​​മി​​​ല്ല. അ​​​തി​​​നാ​​​ൽ അ​​​തി​​​രു​​​ക​​​ൾ ക​​​ണ്ടു​​​പി​​​ടി​​​ക്കു​​​ക​​യെ​​ന്ന​​ത് സ​​​ർ​​​വേ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കു വെ​​​ല്ലു​​​വി​​​ളി​​​യാ​​​കും.

1550 വി​​​ല്ലേ​​​ജു​​​ക​​​ളാ​​ണു സം​​​സ്ഥാ​​​ന​​​ത്തു​​​ള്ള​​​ത്. അ​​​റു​​​നൂറോ​​​ളം വി​​​ല്ലേ​​​ജു​​​ക​​​ളും മ​​​ല​​​യോ​​​ര ഗ്രാ​​​മ​​​ങ്ങ​​​ളി​​​ലാ​​​ണ്. മ​​​ല​​​യോ​​​ര​​​മേ​​​ഖ​​​ല​​​യി​​​ലെ വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ​​​ക്ക് ഡി​​​ജി​​​റ്റ​​​ൽ ഭൂ ​​​സ​​​ർ​​​വേ​​​യെ​​​ക്കു​​​റി​​​ച്ച് ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ ക്ലാ​​​സു​​​ക​​​ളൊ​​​ന്നും ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ല.

വ്യ​​​ക്ത​​​മാ​​​യ ധാ​​​ര​​​ണ ല​​​ഭി​​​ക്കാ​​​ത്ത​​​തി​​​നാ​​​ൽ സ​​​ർ​​​വേ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ആ ളുകളുടെ ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്ക് ഉ​​​ത്ത​​​രം ന​​​ൽ​​​കാ​​​ൻ ഇ​​​വ​​​ർ​​​ക്കു സാ​​​ധി​​​ക്കു​​​ന്നി​​​ല്ല. സ​​​ർ​​​വേ​​ക്കാ​​​യി പ്ര​​​ത്യേ​​​ക ടീ​​​മി​​​നെ​​​യാ​​​ണു സ​​​ർ​​​ക്കാ​​​ർ നി​​​യോ​​​ഗി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

എ​​​ന്നാ​​​ൽ, മ​​​ല​​​യോ​​​ര​​​മേ​​​ഖ​​​ല​​​യി​​​ലു​​​ള്ള സ​​​ർ​​​വേ​​​യി​​​ൽ വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​രെ​​​യും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ല്ലെ​​​ങ്കി​​​ൽ ഡി​​​ജി​​​റ്റ​​​ൽ റീ​​​സ​​​ർ​​​വേ അ​​​പ്രാ​​​യോ​​​ഗി​​​ക​​​മാ​​​കും. ന​​​ഗ​​​ര​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ഏ​​​ക​​​ദേ​​​ശം 70 ശ​​​ത​​​മാ​​​ന​​​ത്തോ​​​ളം പേ​​​ർ “എ​​​ന്‍റെ ഭൂ​​​മി’ പോ​​​ർ​​​ട്ട​​​ലി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​തി​​​നാ​​​ൽ വ​​​ള​​​രെ വേ​​​ഗ​​​ത്തി​​​ൽ ഡി​​​ജി​​​റ്റ​​​ൽ റീ​​​സ​​​ർ​​​വേ സാ​​​ധ്യ​​​മാ​​​കും.

Related posts

പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു

കാർ ട്രാൻസ്ഫോമറിൽ ഇടിച്ച് കാറിന് തീപിടിച്ചു; രക്ഷകനായി പോലീസ് ഉദ്യോഗസ്ഥൻ

Aswathi Kottiyoor

ക​ണ്ണൂ​രി​ൽ എ​ട്ട് പേ​രെ ക​ടി​ച്ച തെ​രു​വു നാ​യ​ക്ക് പേ​വി​ഷ​ബാ​ധ

Aswathi Kottiyoor
WordPress Image Lightbox