24.2 C
Iritty, IN
October 5, 2024
  • Home
  • Kelakam
  • കേരളപ്പിറവി ദിനത്തിൽ പൂക്കൾ കൊണ്ട് ലഹരി വിമുക്ത കേരളം തീർത്ത് കോളിത്തട്ട് ഗവ എൽപി സ്കൂൾ
Kelakam

കേരളപ്പിറവി ദിനത്തിൽ പൂക്കൾ കൊണ്ട് ലഹരി വിമുക്ത കേരളം തീർത്ത് കോളിത്തട്ട് ഗവ എൽപി സ്കൂൾ

ശാന്തിഗിരി : ഗവൺമെൻറ് എൽ പി സ്കൂൾ കോളിത്തട്ടിലെ അധ്യാപകരും കുട്ടികളും ചേർന്ന് കേരളപ്പിറവി ദിനത്തിൽ പൂക്കൾ കൊണ്ട് പ്രതീകാത്മക ലഹരി വിമുക്ത കേരളം തീർത്തു.
തുടർന്ന് പൂക്കൾ കൊണ്ട് തീർത്ത കേരളത്തിന് ചുറ്റും കൈകോർത്ത് നിന്നുകൊണ്ട് ലഹരി വിമുക്ത കേരളത്തിനായി പ്രവർത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്തു. മാതൃഭാഷ വാരാചരണത്തിന്റെ ഭാഗമായ ‘ഭരണഭാഷ മലയാളം’ പ്രതിജ്ഞയും എടുത്തു. ഹെഡ്മിസ്ട്രസ് പി എ ലിസി, അധ്യാപകരായ സജിഷ എൻ ജെ, ആതിര മോഹനൻ, ഉല്ലാസ് ജി ആർ, രജിത എം കെ എന്നിവർ നേതൃത്വം നൽകി.

Related posts

ജല്‍ ജീവന്‍ മിഷന്റെ ഭാഗമായി കേളകം പഞ്ചായത്തില്‍ ഓറിയന്റേഷന്‍ ട്രയിനിംഗ് ക്ലാസ്സ് സംഘടിപ്പിച്ചു

Aswathi Kottiyoor

കേളകത്ത് രണ്ട് തലകളും നാല് കണ്ണുകളുമായി പെൺ ആട്ടിൻ കുട്ടി

Aswathi Kottiyoor

ലഹരിയുടെ പക്ഷികൾക്ക് വിട

Aswathi Kottiyoor
WordPress Image Lightbox