22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • സേ​ന​യ്ക്ക് ചേ​രാ​ത്ത പെ​രു​മാ​റ്റ​മു​ണ്ടാ​യാ​ല്‍ വി​ട്ടു​വീ​ഴ്ച​യു​ണ്ടാ​കി​ല്ല; പോ​ലീ​സി​നോ​ട് മു​ഖ്യ​മ​ന്ത്രി
Kerala

സേ​ന​യ്ക്ക് ചേ​രാ​ത്ത പെ​രു​മാ​റ്റ​മു​ണ്ടാ​യാ​ല്‍ വി​ട്ടു​വീ​ഴ്ച​യു​ണ്ടാ​കി​ല്ല; പോ​ലീ​സി​നോ​ട് മു​ഖ്യ​മ​ന്ത്രി

പോ​ലീ​സി​നു ക​ര്‍​ശ​ന മു​ന്ന​റി​യി​പ്പു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ചി​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പെ​രു​മാ​റ്റം പോ​ലീ​സ് സേ​ന​യ്ക്ക് അ​പ​മാ​ന​മു​ണ്ടാ​ക്കു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. കു​റ്റം ചെ​യ്യു​ന്ന​വ​ര്‍ സേ​ന​യി​ല്‍ തു​ട​രു​ന്ന​ത് പോ​ലീ​സി​ന്‍റെ യ​ശ​സി​നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും.

പോ​ലീ​സി​ന്‍റെ പൊ​തു​രീ​തി​യി​ല്‍​നി​ന്ന് വ്യ​ത്യ​സ്ത​മാ​യ നി​ല സ്വീ​ക​രി​ക്കു​ന്ന​യാ​ള്‍ സേ​ന​യു​ടെ ഭാ​ഗ​മാ​യി നി​ല്‍​ക്കേ​ണ്ട​തു​ണ്ടോ എ​ന്ന​ത് ഗൗ​ര​വ​മു​ള്ള വി​ഷ​യ​മാ​ണെ​ന്നു മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ആ​രു​ടെ​യും ക​ഞ്ഞി​മു​ടി മു​ട്ടി​ക്കു​ക സ​ര്‍​ക്കാ​രി​ന്‍റെ ന​യ​മ​ല്ല.

എ​ന്നാ​ല്‍ സേ​ന​യ്ക്ക് ചേ​രാ​ത്ത രീ​തി​യി​ലു​ള്ള പെ​രു​മാ​റ്റം പോ​ലീ​സി​​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യാ​ല്‍ ഒ​രു വി​ട്ടു​വീ​ഴ്ച​യും ഉ​ണ്ടാ​കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

തെ​റ്റു​ചെ​യ്യു​ന്ന ഒ​രാ​ളെ​യും സം​ര​ക്ഷി​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്ന വ​സ്തു​ത ഉ​യ​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര​ട​ക്കം ഉ​ള്‍​കൊ​ള്ള​ണം. വി​മ​ര്‍​ശ​ന​ങ്ങ​ളി​ല്‍ പോ​ലീ​സ് അ​സ്വ​സ്ഥ​ത കാ​ണി​ക്കേ​ണ്ട​തി​ല്ല. ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​ങ്ങ​ള്‍ സ​മൂ​ഹം ഗൗ​ര​വ​മാ​യി നി​രീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി ഓ​ര്‍​മി​പ്പി​ച്ചു.

സം​സ്ഥാ​ന​ത്ത് പോ​ലീ​സ് അ​തി​ക്ര​മം വ​ര്‍​ധി​ച്ചു​വ​രു​ന്ന​താ​യി പ്ര​തി​പ​ക്ഷ​മു​ള്‍​പ്പെ​ടെ വി​മ​ര്‍​ശ​ന​മു​ന്ന​യി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.

Related posts

കുട്ടികൾക്കുള്ള കോവിഡ് വാക്‌സിനേഷൻ; ഏറെ പിന്നിലായി മലപ്പുറം

Aswathi Kottiyoor

പക്ഷികൾക്കൊപ്പം പറക്കുന്നു, അതിരുകളില്ലാതെ

Aswathi Kottiyoor

മേപ്പാടി ഗവ.പോളിയിൽ പൊലീസ്‌ റെയ്‌ഡ്‌: മയക്കുമരുന്ന്‌ ഉപയോഗിച്ചതിന്‌ തെളിവ്‌.

Aswathi Kottiyoor
WordPress Image Lightbox