24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ലഹരിക്കെതിരെ ചങ്ങലതീർത്ത് കേരളപ്പിറവി ദിനം ആഘോഷിച്ചു, കേളകം സെന്‍റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ*
Kerala

ലഹരിക്കെതിരെ ചങ്ങലതീർത്ത് കേരളപ്പിറവി ദിനം ആഘോഷിച്ചു, കേളകം സെന്‍റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ*


*കേളകം: ലഹരിക്കെതിരെ ഞങ്ങൾ ഒന്നാണ് എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ മനുഷ്യ ചങ്ങല തീർത്തു. സ്കൂൾ ഗ്രൗണ്ടിൽ ചങ്ങലയായി അണിനിരന്ന കുട്ടികൾ ലഹരിക്കെതിരെ പ്രതിജ്ഞയെടുത്തു. കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി റ്റി അനീഷ് ലഹരി വിരുദ്ധ സന്ദേശം നൽകി. തുടർന്ന്, ലഹരിക്കെതിരെ എസ്പിസി കുട്ടികൾ അണിയിച്ചൊരുക്കിയ ഫ്ലാഷ് മോബ് അരങ്ങേറി. കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ച് അധ്യാപകർ വിദ്യാർത്ഥികളോടൊപ്പം കേരള പിറവി ഗാനം ആലപിച്ചു. കേരളത്തിന്റെ ചരിത്രം, കേരള സംസ്ഥാന രൂപീകരണം, കേരളത്തിലെ വിവിധ ജില്ലകൾ എന്നിവയെ പരിചയപ്പെടുത്തി യുള്ള സ്ക്രീൻ പ്രസന്റേഷനും ഉണ്ടായിരുന്നു. പിടിഎ വൈസ് പ്രസിഡണ്ട് സജീവൻ എം പി, ഹെഡ്മാസ്റ്റർ എം വി മാത്യു, സീനിയർ മലയാളം അധ്യാപിക ഷീന ജോസ്, പ്രോഗ്രാം കോഡിനേറ്റർ ഷൈന എംജി, സ്റ്റാഫ് സെക്രട്ടറി അനിത ആർ എന്നിവർ സംസാരിച്ചു. സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വിജയികളായവരെ പരിപാടിയിൽ അനുമോദിച്ചു. തുടർന്ന്, ‘കേരളം’ എന്ന വിഷയത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. കുട്ടികൾക്ക് മധുര വിതരണവും ഉണ്ടായിരുന്നു.*

Related posts

ഒരു ജീവിതം ഒരു കരൾ: ഹെപ്പറ്റൈറ്റിസ് രണ്ടും തകർത്തേക്കാം ജാഗ്രത

Aswathi Kottiyoor

കേരളം പരിവർത്തനത്തിന്റെ പാതയിൽ -മുഖ്യമന്ത്രി

Aswathi Kottiyoor

നിയമസഭാ തിരഞ്ഞെടുപ്പ്: ആവശ്യ സർവീസ് ജീവനക്കാർക്ക് പോസ്റ്റൽ ബാലറ്റ്

Aswathi Kottiyoor
WordPress Image Lightbox