24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ആരോഗ്യനില മോശമായി; ശരദ് പവാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.*
Kerala

ആരോഗ്യനില മോശമായി; ശരദ് പവാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.*


മുംബൈ: ആരോഗ്യനില മോശമായതിന് പിന്നാലെ എന്‍.സി.പി. ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിട്ടുള്ളത്.

നവംബര്‍ രണ്ടാം തീയതി അദ്ദേഹത്തിന് ആശുപത്രി വിടാനാകുമെന്നാണ് വിവരം. അതേസമയം, നവംബര്‍ നാല്, അഞ്ച് തീയതികളില്‍ ഷിര്‍ദിയില്‍ നടക്കുന്ന എന്‍.സി.പി. ക്യാമ്പുകളില്‍ അദ്ദേഹം പങ്കെടുക്കുമെന്ന്‌ എന്‍.സി.പി. പത്രക്കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്.

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര, നവംബര്‍ എട്ടിന് മഹാരാഷ്ട്രയില്‍ പ്രവേശിക്കുമ്പോള്‍ പവാറും ഒപ്പം ചേരും. ഭാരത് ജോഡോ യാത്രയില്‍ പങ്കുചേരാനുള്ള ക്ഷണം പവാര്‍ സ്വീകരിച്ചതായി മഹാരാഷ്ട്ര പി.സി.സി. അധ്യക്ഷന്‍ നാനാ പടോലെ അറിയിച്ചിട്ടുണ്ട്.

Related posts

ഷൂട്ടിംഗിനിടെ നടന്‍ വിഷ്ണു ഉണ്ണിക്കൃഷ്ണന് പൊള്ളലേറ്റു

Aswathi Kottiyoor

ഒമിക്രോൺ അപകടകാരിയല്ലെന്ന് കേന്ദ്രം; നിരീക്ഷണത്തിലുള്ളവര്‍ക്ക് നേരിയ രോഗലക്ഷണങ്ങള്‍ മാത്രം.

Aswathi Kottiyoor

നിയമസഭാ സമ്മേളനം 22 മുതൽ

Aswathi Kottiyoor
WordPress Image Lightbox