24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • എം.വി.ഗോവിന്ദൻ സിപിഎം പൊളിറ്റ് ബ്യൂറോയിൽ*
Kerala

എം.വി.ഗോവിന്ദൻ സിപിഎം പൊളിറ്റ് ബ്യൂറോയിൽ*


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പൊളിറ്റ് ബ്യൂറോയിൽ. കോടിയേരി ബാലകൃഷ്ണന്റെ ഒഴിവിലേക്കാണ് ഗോവിന്ദനെ തെര‍ഞ്ഞെടുത്തത്. ദില്ലിയിൽ ചേർന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ എം.വി.ഗോവിന്ദനെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പിബിയിലേക്ക് നിർദേശിച്ചു. കേന്ദ്രകമ്മിറ്റി ഈ തീരുമാനം ഒറ്റക്കെട്ടായി അംഗീകരിക്കുകയായിരുന്നു.

നിലവിൽ സിപിഎം കേന്ദ്ര കമ്മിറ്റിയംഗമാണ് എം.വി.ഗോവിന്ദൻ. സിസിയോഗ തീരുമാനങ്ങൾ വിശദീകരിക്കുന്നതിനിടെ യെച്ചൂരിയാണ് പ്രഖ്യാപനം നടത്തിയത്. തുടർന്ന് എം.വി.ഗോവിന്ദനെ അദ്ദേഹം വേദിയിലേക്ക് ക്ഷണിച്ചു. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തത്തിൽ സന്തോഷമുണ്ടെന്ന് ഗോവിന്ദൻ പ്രതികരിച്ചു.

Related posts

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് മുഖ്യമന്ത്രിയുടെ ആശംസ

Aswathi Kottiyoor

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി എംപി ഇന്ന് വയനാട്ടിൽ

Aswathi Kottiyoor

രണ്ടരക്കോടി മുടക്കി വാങ്ങിയ 750 ലാപ്ടോപ് ചെറുത്!; സെക്രട്ടേറിയറ്റിൽ പണി പാളുന്നു.

Aswathi Kottiyoor
WordPress Image Lightbox