24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • ഭ​ഗ​ത് സിം​ഗി​ന്‍റെ മ​ര​ണം അ​നു​ക​രി​ച്ച ബാ​ല​ന് ദാ​രു​ണാ​ന്ത്യം
Kerala

ഭ​ഗ​ത് സിം​ഗി​ന്‍റെ മ​ര​ണം അ​നു​ക​രി​ച്ച ബാ​ല​ന് ദാ​രു​ണാ​ന്ത്യം

സ്വാ​ത​ന്ത്ര സ​മ​ര സേ​നാ​നി ഭ​ഗ​ത് സിം​ഗി​ന്‍റെ മ​ര​ണം അ​നു​ക​രി​ച്ച ബാ​ല​ന് ദാ​രു​ണാ​ന്ത്യം. ക​ര്‍​ണാ​ട​ക​യി​ലെ ചി​ത്ര ദു​ര്‍​ഗ​യി​ലാ​ണ് സം​ഭ​വം. 12കാ​ര​നാ​യ സ​ഞ്ജ​യ് ഗൗ​ഡ​യാ​ണ് മ​രി​ച്ച​ത്.

സ്‌​കൂ​ളി​ല്‍ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള പ​രി​പാ​ടി വീ​ട്ടി​ല്‍ വ​ച്ച് പ​രി​ശീ​ലി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. സ​ഞ്ജ​യ​യു​ടെ ക​ഴു​ത്തി​ല്‍ ക​യ​ര്‍ അ​ബ​ദ്ധ​ത്തി​ല്‍ കു​രു​ങ്ങി മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

മാ​താ​പി​താ​ക്ക​ളാ​യ നാ​ഗ​രാ​ജും ഭാ​ഗ്യ​ല​ക്ഷ്മി​യും ന​ഗ​ര​ത്തി​ൽ വീ​ടി​നോ​ട് ചേ​ർ​ന്ന് ഭ​ക്ഷ​ണ​ശാ​ല ന​ട​ത്തു​ക​യാ​ണ്. ഇ​രു​വ​രും രാ​ത്രി ഒ​മ്പ​തോ​ടെ വീ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ഴാ​ണ് വി​ദ്യാ​ർ​ഥി​യാ​യ മ​ക​നെ തൂ​ങ്ങി​നി​ൽ​ക്കു​ന്ന നി​ല​യി​ൽ ക​ണ്ട​ത്.

വീ​ട് അ​ക​ത്ത് നി​ന്ന് പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. സീ​ലിം​ഗ് ഫാ​നി​ലാ​ണ് കു​ട്ടി തൂ​ങ്ങി​യ​ത്. സ​ഞ്ജ​യി​യെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ചൊ​വ്വാ​ഴ്ച രാ​ജ്യോ​ത്സ​വ ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് സ്‌​കൂ​ൾ സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക്ക് വേ​ണ്ടി​യു​ള്ള നാ​ട​ക​ത്തി​ൽ ഭ​ഗ​ത് സിം​ഗി​നെ അ​വ​ത​രി​പ്പി​ക്കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു കു​ട്ടി​യെ​ന്ന് പി​താ​വ് പ​റ​ഞ്ഞു.

Related posts

ആ​ഗോള കൺവൻഷൻ സെന്റർ 18 മാസത്തിനകം

Aswathi Kottiyoor

മാഹി മെഡിക്കൽ സെന്ററിന് ഇന്ത്യ 500 സ്റ്റാർട്ടപ്പ് 2022 അവാർഡ്

Aswathi Kottiyoor

കർഷകദിനത്തിൽ കർഷകത്തൊഴിലാളികളെ ആദരിക്കും- കൃഷിമന്ത്രി

Aswathi Kottiyoor
WordPress Image Lightbox