24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • നാട്ടറിവും നാട്ടുവൈദ്യ സംഗമവും സംഘടിപ്പിച്ചു.
Kerala

നാട്ടറിവും നാട്ടുവൈദ്യ സംഗമവും സംഘടിപ്പിച്ചു.

(കാസർഗോഡ്) ഉപ്പള നിത്യാനന്ദ യോഗാശ്രമത്തിൽ നാട്ടറിവും നാട്ടുവൈദ്യ സംഗമവും സംഘടിപ്പിച്ചു.
ട്രെഡീഷണൽ ഹെർബൽ ഹീലേഴ്സ് അസോസിയേഷൻ,
തദ്ദേശീയ പാരമ്പര്യ ചികിത്സാ വിഭാഗം സമിതി, പശ്ചിമഘട്ട തനത് സംരക്ഷണ സമിതി, ഭാരതീയ ഔഷധസസ്യ പരിപാലന സമിതി കേരള ഘടകം, ശ്രീ നിത്യാനന്ദ ആയുർവേദ സംരക്ഷണ സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ നാട്ടറിവ്‌, അങ്ങാടി മരുന്ന് പ്രദർശനം, ഔഷധസസ്യ പ്രദർശനം, നാട്ടുവൈദ്യ ഉല്പന്നങ്ങളുടെ പ്രദർശനവും വില്പനയും,ഔഷധ സസ്യ പoന ക്യാമ്പ് എന്നിവ ഉണ്ടായിരുന്നു. നിത്യാനന്ദ മഠാധിപതി യോഗാനന്ദ സരസ്വതി സ്വാമികൾ ഉദ്ഘാടനം നിർവഹിച്ചു.ടി.ടി.അരവിന്ദാക്ഷൻ വൈദ്യർ കണ്ണൂർ അദ്ധ്യക്ഷത വഹിച്ചു.ടി.ഡി.യു ബാംഗ്ലൂർ പ്രോഗ്രാം അസിസ്റ്റൻ്റ് ശശാൻഖ് കുമാർ സിംഗ് മുഖ്യാതിയായിരുന്നു. പ്രോഗ്രാം കമ്മിറ്റി കൺവീനർ സന്ദീപ് വൈദ്യർ, പവിത്രൻ ഗുരുക്കൾ കേളകം, ഷരീഫ് പാറാൽ പെരിന്തൽമണ്ണ, നിത്യാനന്ദ ആയുർവേദ സംരക്ഷണ സമിതി സംസ്ഥാന പ്രസിഡൻ്റ് കെ.ജയദേവൻ, സുരേഷ് പി.പി.ടി.എസ്.എസ്, സതീഷ് കുമാർ, ടി.കെ.സുനീഷ് വൈദ്യർ എന്നിവർ പ്രസംഗിച്ചു.

തുടർന്ന് വേദി ഒന്നിൽ നാട്ടറിവ് വിഭാഗത്തിൽ പ്രമേഹവും പരിഹാര മാർഗവും എന്ന വിഷയത്തിൽ അനിൽ ആലഞ്ചേരി വൈദ്യർ വയനാടും, തനതു പൈതൃകത്തെക്കുറിച്ച് ജേക്കബ് വൈദ്യരും, നാട്ടുവൈദ്യവും പുതു തലമുറയും എന്ന വിഷയത്തിൽ തൃശ്ശൂർ ഹരിദാസ് വൈദ്യരും ക്ലാസ്സെടുത്തു.

ഉച്ചകഴിഞ്ഞ് നടന്ന നാട്ടുവൈദ്യ സംഗമം പരിപാടിയിൽ ജനാർദ്ദനൻ വൈദ്യർ മഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. മനോഹരൻ വൈദ്യർ, രവീന്ദ്രൻ വൈദ്യർ തിരുവനന്തപുരം, ടി.ടി.അരവിന്ദാക്ഷൻ വൈദ്യർ നേതൃത്വം നൽകി.

തുടർന്ന് നടന്ന ഔഷധസസ്യ പoന ക്യാമ്പിന് പവിത്രൻ ഗുരുക്കൾ കേളകവും, സക്കറിയ ഗുരുക്കളും നേതൃത്വം നൽകി. സമാപന സമ്മേളനത്തിൽ വച്ച് വൈദ്യ ശ്രേഷ്ഠന്മാരെ ആദരിച്ചു.യോഗാനന്ദ സരസ്വതി സ്വാമികൾ സന്ദേശം നൽകി.തമ്പാൻ വൈദ്യർ ചീമേനി അദ്ധ്യക്ഷനായി. സോമൻ ഗുരുക്കൾ, യോഗാചാര്യ ബാലകൃഷ്ണൻ വൈദ്യർ, പി.എസ്.മനോജ് കുമാർ വൈദ്യർ എന്നിവർ പ്രസംഗിച്ചു.

Related posts

അംഗീകാരമില്ലാത്ത സ്‌കൂളുകളിൽ നിന്ന് അംഗീകാരമുളള സ്കൂളുകളിലേക്ക് ചേരാൻ ടിസി നിർബന്ധമല്ല

Aswathi Kottiyoor

മലമ്പുഴ ഡാമില്‍ ചാടിയ അജ്ഞാതന്റെ മൃതദേഹം കണ്ടെത്തി

Aswathi Kottiyoor

കുടുംബശ്രീ രജതജൂബിലി നിറവിൽ; സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (മെയ് 17)

Aswathi Kottiyoor
WordPress Image Lightbox