24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • വി​വാ​ഹ മോ​ച​ന​വും ഇനി ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം
Kerala

വി​വാ​ഹ മോ​ച​ന​വും ഇനി ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം

ക​​​ണ്ണൂ​​​ർ: വി​​വാ​​ഹം സം​​ബ​​ന്ധി​​ച്ച നി​​യ​​മ​​പ​​ര​​മാ​​യ ത​​ർ​​ക്ക​​ങ്ങ​​ളും ഓ​​ൺ​​ലൈ​​നാ​​യി പ​​രി​​ഹ​​രി​​ക്കും. വി​​വാ​​ഹം ര​​​ജി​​​സ്റ്റ​​​ർ ചെ​​യ്യു​​ന്ന​​ത് പോ​​ലെ ഇ​​നി വി​​​വാ​​​ഹ​​മോ​​​ച​​​ന​​​വും ഓ​​​ൺ​​​ലൈ​​​നാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​ൻ നി​​​യ​​​മം വ​​​രു​​​ന്നു.

ത​​​ദ്ദേ​​​ശ സ്വ​​​യം​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ സേ​​​വ​​​ന​​​ങ്ങ​​​ൾ ഓ​​​ൺ​​​ലൈ​​​ൻ വ​​​ഴി​​​യാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ഇ​​​ത്ത​​​രം സ​​​മ​​​ഗ്ര മാ​​​റ്റ​​​ങ്ങ​​​ൾ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​തെ​​​ന്നാ​​​ണു ത​​​ദ്ദേ​​​ശ​​​വ​​​കു​​​പ്പ് പ​​​റ​​​യു​​​ന്ന​​​ത്. ഇ​​​തി​​​നാ​​​യു​​​ള്ള ച​​​ട്ട​​​ങ്ങ​​​ൾ ത​​​യാ​​​റാ​​​ക്കാ​​​ൻ ത​​​ദ്ദേ​​​ശ​​വ​​​കു​​​പ്പ് സ​​​മി​​​തി​​​യെ നി​​​യ​​​മി​​​ച്ചി​​​ട്ടു​​​ണ്ട്‌. വി​​​വാ​​​ഹം മോ​​​ച​​​നം നേ​​​ടി​​​യാ​​​ൽ അ​​​ക്കാ​​​ര്യം ഓ​​​ൺ​​​ലൈ​​​നാ​​​യി​​ത്ത​​​ന്നെ രേ​​​ഖ​​​പ്പെ​​​ടു​​​ത്തും. മു​​ൻ ത​​​ദ്ദേ​​​ശ സ്വ​​​യം ഭ​​​ര​​​ണ മ​​ന്ത്രി എം.​​വി. ഗോ​​വി​​ന്ദ​​ൻ മു​​ൻ​​കൈ​​യെ​​ടു​​ത്താ​​ണ് ആ​​ദ്യ ആ​​ലോ​​ച​​ന​​ക​​ൾ തു​​ട​​ങ്ങി​​യ​​ത്. തു​​ട​​ർ​​ന്നു സ​​ർ​​ക്കാ​​ർ വി​​​വാ​​​ഹ​​മോ​​​ച​​​ന​​​വും ഓ​​​ൺ​​​ലൈ​​​നാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​നു​​ള്ള ന​​ട​​പ​​ടി ആ​​രം​​ഭി​​ക്കാ​​ൻ നി​​ർ​​ദേ​​ശം ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു.

മ​​​താ​​​ചാ​​​ര​​​പ്ര​​​കാ​​​ര​​​മാ​​​ണ് വി​​​വാ​​​ഹം ന​​​ട​​​ന്ന​​​തെ​​​ന്ന രേ​​ഖ സം​​​സ്ഥാ​​​ന​​​ത്ത് വി​​​വാ​​​ഹ ര​​​ജി​​​സ്ട്രേ​​​ഷ​​​ന് ആ​​​വ​​​ശ്യ​​​മി​​​ല്ല. വി​​​വാ​​​ഹ ര​​​ജി​​​സ്ട്രേ​​​ഷ​​​നു​​​ള്ള അ​​​പേ​​​ക്ഷ​​​യോ​​​ടൊ​​​പ്പം വി​​​വാ​​​ഹം ചെ​​​യ്യു​​​ന്ന​​​വ​​​രു​​​ടെ ജ​​​ന​​​ന​​​ത്തീ​​​യ​​​തി തെ​​​ളി​​​യി​​​ക്കു​​​ന്ന അം​​​ഗീ​​​കൃ​​​ത രേ​​​ഖ​​​ക​​​ളും വി​​​വാ​​​ഹം ന​​​ട​​​ന്നെ​​​ന്ന് തെ​​​ളി​​​യി​​​ക്കു​​​ന്ന രേ​​​ഖ​​​യും മ​​​തി​​​യാ​​​കും.

വി​​​വാ​​​ഹി​​​ത​​​രാ​​​യി വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി ഒ​​​ന്നി​​​ച്ചു താ​​​മ​​​സി​​​ക്കു​​​ന്ന​​​വ​​​രും ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​ൻ സാ​​​ധി​​​ക്കാ​​​ത്ത​​​വ​​​രു​​​മാ​​​യ ദ​​​ന്പ​​​തി​​​മാ​​​ർ​​​ക്കു വീ​​​ഡി​​​യോ കോ​​​ൺ​​​ഫെ​​​റ​​​ൻ​​​സിം​​​ഗ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സൗ​​​ക​​​ര്യ​​​ങ്ങ​​​ളി​​​ലൂ​​​ടെ ഓ​​​ൺ​​​ലൈ​​​നാ​​​യി വി​​​വാ​​​ഹം ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​ൻ അ​​​നു​​​മ​​​തി ന​​​ൽ​​​കാ​​നും തീ​​രു​​മാ​​നി​​ച്ചി​​ട്ടു​​ണ്ട്. വി​​​വാ​​​ഹ​​​ങ്ങ​​​ളു​​​ടെ സാ​​​ധു​​​ത നി​​​ർ​​​ണ​​​യി​​​ക്കു​​​ന്ന​​തു വി​​​വാ​​​ഹി​​​ത​​​രാ​​​കു​​​ന്ന വ്യ​​​ക്തി​​​ക​​​ളു​​​ടെ മ​​​തം അ​​​ടി​​​സ്ഥാ​​​ന​​​പ്പെ​​​ടു​​​ത്തി മാ​​​ത്ര​​​മ​​​ല്ലെ​​ന്നാ​​ണു സ​​ർ​​ക്കാ​​ർ നി​​ല​​പാ​​ട്.

Related posts

മ​ക​ര​ജ്യോ​തി ദ​ർ​ശി​ച്ച് പ​തി​നാ​യി​ര​ങ്ങ​ൾ

Aswathi Kottiyoor

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള വിതരണം ആരംഭിച്ചു: കെഎസ്ആർടിസി യൂണിയനുകൾ സമരം അവസാനിപ്പിച്ചു

Aswathi Kottiyoor

ഇസ്രയേലിൽ കോടികളുടെ ചിട്ടി തട്ടിപ്പ് നടത്തിയ തൃശൂർ സ്വദേശി അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox