29.3 C
Iritty, IN
July 3, 2024
  • Home
  • Kerala
  • കെപിപിഎല്ലിൽ ദിവസം 320 ടൺ ന്യൂസ്‌പ്രിന്റ്‌ ഉൽപ്പാദിപ്പിക്കും ; ഉൽപ്പാദന ഉദ്‌ഘാടനം നാളെ
Kerala

കെപിപിഎല്ലിൽ ദിവസം 320 ടൺ ന്യൂസ്‌പ്രിന്റ്‌ ഉൽപ്പാദിപ്പിക്കും ; ഉൽപ്പാദന ഉദ്‌ഘാടനം നാളെ

വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം പുനരാരംഭിക്കുന്ന വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്‌ട്‌സ്‌ ലിമിറ്റഡിന്റെ ഉൽപാദനശേഷി ദിവസം 320 ടൺ ന്യൂസ്‌പ്രിന്റ്‌. ഇതിനാവശ്യമായ അസംസ്‌കൃതവസ്‌തുക്കൾ ലഭ്യമാക്കാൻ സർക്കാർതലത്തിൽ നടപടിയായി. കടലാസ്‌ ഉൽപാദനം കേരളപ്പിറവി ദിനത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്‌ഘാടനംചെയ്യും.

വനാധിഷ്ഠിത അസംസ്കൃത വസ്തുകൾ അനുവദിക്കുമ്പോൾ ഈടാക്കേണ്ട വില നേരത്തേ നിശ്ചയിച്ചിരുന്നു. യൂക്കാലിപ്‌റ്റസ്‌, അക്വേഷ്യ ഓറിക്യുലിഫോർമിസ്, അക്വേഷ്യ മാഞ്ചിയം, മുള, ഈറ്റ തുടങ്ങിയവ മെട്രിക് ടണ്ണിന് 500 രൂപയ്‌ക്ക്‌ ആദ്യവർഷം നൽകും. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലുള്ള ദിനപത്രങ്ങൾ ഇനി പ്രിന്റിങ്ങിന്‌ കെപിപിഎലിന്റെ ന്യൂസ്‌പ്രിന്റ്‌ ആയിരിക്കും ഉപയോഗിക്കുക.
പത്രങ്ങൾക്ക്‌ അനുയോജ്യമായ 42–-45 ജിഎസ്‌എം (ഗ്രാം പെർ സ്‌ക്വയർ മീറ്റർ) കനമുള്ള ന്യൂസ്‌പ്രിന്റിന്റെ പൂർണതോതിലുള്ള ഉൽപാദനത്തിലേക്കാണ്‌ കെപിപിഎൽ കടക്കുന്നത്‌. ഇറക്കുമതി ചെയ്യുന്ന ന്യൂസ്‌പ്രിന്റ്‌ ഉപയോഗിക്കുന്നതു മൂലം പത്രമേഖല നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക്‌ ഒരളവ്‌ വരെ പരിഹാരമാകും. നിലവിൽ റീസൈക്ലിങ്ങിനായി 3,000 ടൺ പാഴ്‌കടലാസുകൾ കെപിപിഎലിൽ സ്‌റ്റോക്കുണ്ട്‌.

ന്യൂസ്‌പ്രിന്റ്‌ നിർമാണം എന്നത്‌ മികച്ച രീതിയിൽ വളർച്ചാനിരക്കുള്ള മേഖലയല്ല. അതിനാൽ വരുന്ന ഘട്ടങ്ങളിൽ കടലാസുകളുടെ മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കുന്നതിലേക്കും കെപിപിഎൽ ശ്രദ്ധ കേന്ദ്രീകരിക്കും. നോട്ട്ബുക്ക്, അച്ചടി–-പുസ്തക മേഖലകളിൽ ഉപയോഗിക്കുന്ന അൺസർഫസ് ഗ്രേഡ് റൈറ്റിങ്, പ്രിന്റിങ് പേപ്പറുകൾ, ആർട്‌ പേപ്പറുകൾ എന്നിവയും ഉൽപാദിപ്പിക്കാൻ സാധിക്കും.

Related posts

സംസ്ഥാനത്ത് ഇനി മുതല്‍ ഓണ്‍ലൈന്‍ വഴിയും കള്ള് വില്‍പ്പന ; സര്‍ക്കാര്‍ ഉത്തരവിറങ്ങി

Aswathi Kottiyoor

മാവേലിക്കരയിൽ ആറു വയസ്സുള്ള മകളെ അച്ഛൻ വെട്ടിക്കൊന്നു

Aswathi Kottiyoor

*ഫാം സൂപ്പർവൈസർ തസ്തികയിൽ നിയമനം*

Aswathi Kottiyoor
WordPress Image Lightbox