21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • കേരളപ്പിറവി: മുൻഗണനേതര റേഷൻ കാർഡുടമകൾക്ക് സ്‌പെഷ്യൽ അരി ലഭ്യമാക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ
Kerala

കേരളപ്പിറവി: മുൻഗണനേതര റേഷൻ കാർഡുടമകൾക്ക് സ്‌പെഷ്യൽ അരി ലഭ്യമാക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ

കേരളത്തിൽ പൊതുവിപണിയിൽ അരിവില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നവംബർ ഒന്നു മുതൽ കേരളത്തിലെ എല്ലാ മുൻഗണനേതര (വെള്ള, നീല) കാർഡുടമകൾക്ക് 8 കിലോ ഗ്രാം അരി സ്‌പെഷ്യലായി 10.90 രൂപ നിരക്കിൽ ലഭ്യമാക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. കൂടാതെ സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളിലൂടെ ‘അരിവണ്ടി’ സംസ്ഥാനത്തെ 500 ലധികം കേന്ദ്രങ്ങളിലെത്തി സൗജന്യ നിരക്കിൽ നാല് ഇനം അരി വിതരണം ചെയ്യും. ജയ, കുറുവ, മട്ട അരി, പച്ചരി എന്നീ നാല് ഇനങ്ങളായി കാർഡ് ഒന്നിന് 10 കിലോ വീതം അരി വിതരണം ചെയ്യും. ഓരോ താലൂക്കിലും സപ്ലൈകോയോ മാവേലിസ്‌റ്റോറോ ഇല്ലാത്ത പ്രദേശങ്ങളിലാണ് അരിവണ്ടി എത്തുന്നതെന്നും മന്ത്രി അറിയിച്ചു.

Related posts

പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ ; പി​എ​സ്‌​സി ശ​നി​യാ​ഴ്ച​ത്തെ പ​രീ​ക്ഷ മാ​റ്റി

Aswathi Kottiyoor

പോഷകബാല്യത്തിന്‌ കരുതലുമായി സർക്കാർ; അങ്കണവാടി കുട്ടികൾക്ക്‌ ഇന്നുമുതൽ പാലും മുട്ടയും

Aswathi Kottiyoor

ചെട്ടിയാംപറമ്പ് ഗവ. യു.പി സ്‌കൂളിനായി പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ നടക്കും

Aswathi Kottiyoor
WordPress Image Lightbox