24 C
Iritty, IN
July 5, 2024
  • Home
  • Iritty
  • കണ്ണൂർ സർവ്വകലാശാല ചെസ് ചാമ്പ്യൻഷിപ്പ് : നിർമ്മലഗിരിയും പയ്യന്നൂരും ജേതാക്കൾ
Iritty

കണ്ണൂർ സർവ്വകലാശാല ചെസ് ചാമ്പ്യൻഷിപ്പ് : നിർമ്മലഗിരിയും പയ്യന്നൂരും ജേതാക്കൾ

ഇരിട്ടി: കണ്ണൂർ സർവ്വകലാശാല ഇന്റർകോളേജിയേറ്റ് ചെസ് ചാമ്പ്യൻ ഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ കൂത്തുപറമ്പ് നിർമ്മലഗിരി കോളേജും, പെൺകുട്ടികളുടെ വിഭാഗത്തിൽ പയ്യന്നൂർ കോളേജും ജേതാക്കളായി. പുരുഷവിഭാഗത്തിൽ രണ്ടാം സ്ഥാനം അങ്ങാടിക്കടവ് ഡോൺ ബോസ്കോ ആർട്സ് ആൻഡ് സയൻസ് കോളേജും, മൂന്നാം സ്ഥാനം പയ്യന്നൂർ കോളേജും നേടി. പെൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനം ഗുരുദേവ് ആർട്ട്സ് ആൻഡ് സയൻസ് കോളേജും, മൂന്നാം സ്ഥാനം അങ്ങാടിക്കടവ് ഡോൺ ബോസ്കോ കോളേജും നേടി.
ഇരിട്ടി മഹാത്മാഗാന്ധി കോളേജിൽ നടന്ന മത്സത്തിൽ യൂണിവേഴ്‌സിറ്റിയുടെ കിഴിലെ വിവിധ കോളേജുകളിൽ നിന്നായി 230തോളം വിദ്യാർത്ഥികൾ പങ്കെടുത്തു. ആൺകുട്ടികളുടെവിഭാഗത്തിൽ 24 ടീമും പെൺകുട്ടികളുടെ വിഭാഗത്തിൽ 12 ടീമുമാണ് മത്സരിച്ചത്. മത്സരം മുൻ നാഷണൽ താരം ഡോ.കെ.വി. ദേവദാസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ഷിജോ.എം.ജോസഫ് അധ്യക്ഷത വഹിച്ചു. മുഖ്യാതിഥികളായ ഡോ.കെ.വി. ദേവദാസിനേയും അജീഷ് ആന്റണിയേയും കണ്ണൂർ സർവ്വകലാശാല ഡെപ്യൂട്ടി ഡയരക്ടർ ഡോ. ജോയി ജോസഫ് ആദരിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഇ.രജീഷ്, ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗം മേധാവി ഡോ.എം. നിശ എന്നിവർ സംസാരിച്ചു

Related posts

400 കെ വി ലൈൻ കണിച്ചാർ ടൗൺ കാളികയം അലൈൻമെന്റ് മാറ്റണമെന്നാവശ്യം ശക്തമാകുന്നു.

Aswathi Kottiyoor

90 ലക്ഷത്തിന്റെ പദ്ധതിക്ക്‌ ഭരണാനുമതി ഇരിട്ടി ഇക്കോപാർക്ക്‌ വികസനം ഒരുവർഷത്തിനകം

Aswathi Kottiyoor

മാക്കൂട്ടം ചുരം പാതയിലെ നിയന്ത്രണങ്ങൾ നീക്കി; രണ്ട് ഡോസ് വാക്‌സിൻ എടുത്ത സർട്ടിഫിക്കറ്റ് കരുതണം

Aswathi Kottiyoor
WordPress Image Lightbox