രാജ്യത്തു പടക്കനിർമാണമേഖല തിരിച്ചുവരവിന്റെ പാതയിൽ. രാജ്യത്തു ദീപാവലി ആഘോഷത്തിന് വിറ്റഴിച്ചത് 6000 കോടി രൂപയുടെ പടക്കങ്ങളാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 40 ശതമാനം വര്‍ധനയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.
കോവിഡ് മൂലം രണ്ടു വർഷം പടക്കവില്പന തീരെ മോശമായിരുന്നു. ഇത്തവണ നിർമിച്ച പടക്കങ്ങളെല്ലാം വിറ്റുതീർന്നു. അതേസമയം, പടക്കനിർമാണത്തിലുള്ള സാമഗ്രികളുടെ വില 50 ശതമാനത്തോളം ഉയർന്നതു നിർമാതാക്കൾക്കു പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
2016 മുതൽ 2019 വരെയുള്ള കാലത്ത് 4000-5000 കോടിയുടെ വില്പനയാണ് നടന്നിരുന്നത്.