മുത്തങ്ങ: എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി ഷറഫുദ്ദീൻ, എക്സൈസ് ഇൻസ്പെക്ടർ ടി എച്ച് ഷഫീഖ് തുടങ്ങിയവരുടെ നേതൃത്വത്തിൽ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ കർണാടക ആർ ടി സി ബസിൽ 25,75 ഗ്രാം എംഡി എം എ യുമായി വന്ന യുവാവിനെ അറസ്റ്റു ചെയ്തു. കോഴിക്കോട് തിരുവണ്ണൂർ ചാച്ചൂസ് വീട്ടിൽ മുഹമ്മദ്
സുഹാസ് (32 ) ആണ് പിടിയിലായത്. ഇയ്യാൾ ശരീരത്തിലും ബാഗിലും ഒളിപ്പിച്ചായിരുന്നു മയക്കു മരുന്ന് കടത്താൻ ശ്രമിച്ചത്. എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ കെ.പി ലത്തീഫ്, അജീഷ് ടി.ബി, സോമൻ. എം, സിവിൽ എക്സൈസ് ഓഫീസർമാരായ അനൂപ്.ഇ, രമ്യ ബി.ആർ,ബിന്ദു കെ.കെ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.