24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സംസ്ഥാനത്ത്‌ മഴ കനക്കും; ആറ്‌ ജില്ലകളിൽ നാളെയും യെല്ലോ അലർട്ട്‌
Kerala

സംസ്ഥാനത്ത്‌ മഴ കനക്കും; ആറ്‌ ജില്ലകളിൽ നാളെയും യെല്ലോ അലർട്ട്‌

തുലാവര്‍ഷം എത്തിയതോടെ സംസ്ഥാനത്ത് മഴ ശക്തമായേക്കുമെന്ന്‌ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തമിഴ്‌നാട്, പുതുച്ചേരി, കാരയ്ക്കൽ തീരദേശ മേഖലയിലും ആന്ധ്രാപ്രാദേശിന്റെ തെക്കൻ പ്രദേശങ്ങളിലും ഇന്നലെയാണ് തുലാവര്‍ഷം ആരംഭിച്ചത്. ബുധനാഴ്‌ച (നവംബർ രണ്ട്) വരെ വ്യാപക മഴ ഉണ്ടായേക്കുമെന്നാണ് മുന്നറിയിപ്പ്.

കൊച്ചി നഗരത്തിൽ മഴയെ തുടർന്ന്‌ വെള്ളക്കെട്ട്‌ രൂപപ്പെട്ടു. എംജി റോഡിൽ കടകളിൽ ഉൾപ്പെടെ വെള്ളം കയറി. ഓടകള്‍ നിറഞ്ഞു കവിഞ്ഞ് റോഡില്‍ വെള്ളം മുട്ടിനൊപ്പം എത്തി. കടവന്ത്ര, പനമ്പള്ളി നഗർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ ഇടറോഡുകളിലും വെള്ളക്കെട്ടുണ്ടായി.

അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

യെല്ലോ അലർട്ട്‌ പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ:

30-10-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി. പാലക്കാട്.

31-10-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി.

01-11-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി.

02-11-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്.

03-11-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം.

Related posts

അട്ടപ്പാടിയിൽ മൂന്നു വയസുകാരനെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

Aswathi Kottiyoor

കെ-ഫോണ്‍ സൗജന്യ കണക്ഷന് എസ്സി, എസ്ടി സംവരണം

Aswathi Kottiyoor

ഉണർവ്‌ പഠന ക്ലാസുകൾ ജൂലൈ മൂന്നുമുതൽ ആരംഭിക്കും

Aswathi Kottiyoor
WordPress Image Lightbox