24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കൊ​ടും കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ കേ​ര​ളം മു​ന്നി​ൽ: ഗോവ ഗവർണർ
Kerala

കൊ​ടും കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ കേ​ര​ളം മു​ന്നി​ൽ: ഗോവ ഗവർണർ

ക​ണ്ണൂ​ർ: അ​ജ്ഞ​ത​യും ദു​ർ​മോ​ഹ​ങ്ങ​ളും മ​നു​ഷ്യ​രെ പ​ച്ച​യാ​യി ബ​ലി​കൊ​ടു​ക്കു​ന്നി​ടം വ​രെ പ്ര​ബു​ദ്ധ​മാ​യ കേ​ര​ളം എ​ത്തി​നി​ൽ​ക്കു​ന്ന​താ​യി ഗോ​വ ഗ​വ​ർ​ണ​ർ പി.​എ​സ്.​ശ്രീ​ധ​ര​ൻ പി​ള്ള. നാം ​എ​ങ്ങോ​ട്ടേ​ക്കാ​ണ് പോ​കു​ന്ന​ത്? കൊ​ടും കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ കേ​ര​ളം ഏ​റെ മു​ന്നി​ലെ​ത്തി​യി​രി​ക്കു​ന്നു. സു​കു​മാ​ർ അ​ഴീ​ക്കോ​ടി​നെ​പ്പോ​ലെ നി​ർ​ഭ​യ​ത്വ​ത്തോ​ടെ ആ​രേ​യും വി​മ​ർ​ശി​ക്കാ​നാ​വു​ന്ന ആ​ളു​ക​ൾ ഇ​ന്നി​വി​ടെ ഇ​ല്ലാ​ത്ത​ത് വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. “പ​ട​യ​ണി’ സാ​യാ​ഹ്ന​പ​ത്ര​ത്തി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ ക​ണ്ണൂ​ർ ചേം​ബ​ർ ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്ര​ധാ​ന​മ​ന്ത്രി​യും ഗ​വ​ർ​ണ​റും മ​ന്ത്രി​മാ​രു​മൊ​ന്നു​മ​ല്ല രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളാ​ണ് പ​ര​മാ​ധി​കാ​രി​യെ​ന്ന് ആ​രും മ​റ​ന്നു​പോ​ക​രു​ത്. ധ​ർ​മ​മു​ണ്ടെ​ങ്കി​ൽ രാ​ജാ​വ് വേ​ണ്ട. അ​ധി​കാ​ര​ത്തി​ന്‍റെ ല​ഹ​രി​യെ അ​തി​ജീ​വി​ക്കാ​ൻ സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കാ​ക​ണം. ഏ​കാ​ധി​പ​ത്യ​ത്തെ എ​ക്കാ​ല​വും ജ​നാ​ധി​പ​ത്യം താ​ഴെ​യി​റ​ക്കി​യ ച​രി​ത്ര​മാ​ണ് ന​മു​ക്കു​ള്ള​ത്. മാ​ധ്യ​മ​ങ്ങ​ൾ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ കാ​ല​ത്തു​പോ​ലും ജ​ന​ങ്ങ​ൾ ശ​രി​യാ​യ വി​ധി​യെ​ഴു​ത്ത് ന​ട​ത്തി​യി​ട്ടു​ണ്ട്. സ്വ​യം വി​ല​യി​രു​ത്തേ​ണ്ട നി​മി​ഷ​ങ്ങ​ളി​ലൂ​ടെ​യാ​ണ് നാം ​ക​ട​ന്നു​പോ​കു​ന്ന​ത്. എ​ന്തു പ​റ​ഞ്ഞാ​ലും അ​പ​വാ​ദ​വും വി​വാ​ദ​മാ​കു​ക​യാ​ണ്. ജ​ന​ങ്ങ​ൾ തോ​ള​ത്ത് കൈ​വ​യ്ക്കു​മ്പോ​ഴാ​ണ് നേ​താ​ക്ക​ൾ ഉ​യ​ര​ങ്ങ​ളി​ലെ​ത്തു​ന്ന​തെ​ന്ന് ഗ​വ​ർ​ണ​ർ ഓ​ർ​മി​പ്പി​ച്ചു.

റൂ​ട്ട് തേ​ടി​യു​ള്ള യാ​ത്ര​യാ​ണ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം. ശ​രി​യാ​യ റൂ​ട്ട് ക​ണ്ടെ​ത്തി ആ​ക​ർ​ഷ​ക​മാ​യ ഫ്രൂ​ട്ട് ജ​ന​ങ്ങ​ൾ​ക്കെ​ത്തി​ക്കാ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ക​ഴി​യ​ണം. ഉ​റ്റ ബ​ന്ധു​ക്ക​ളു​ടെ ഫോ​ൺ ന​മ്പ​ർ പോ​ലും ഓ​ർ​ത്തു​വ​യ്ക്കാ​നാ​കാ​ത്ത വി​ധം ഓ​ർ​മ ന​ഷ്ട​പ്പെ​ട്ട സ​മൂ​ഹ​മാ​യി നാം ​മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ഗ​വ​ർ​ണ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

തു​ട​ർ​ന്ന് ന​ട​ന്ന ‘മാ​ധ്യ​മ രം​ഗം – വ​ർ​ത്ത​മാ​ന​വും ഭാ​വി​യും’ എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ന്ന സെ​മി​നാ​റി​ൽ ക​ണ്ണൂ​ർ പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് സി​ജി ഉ​ല​ഹ​ന്നാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​കെ. ജ​യ​പ്ര​കാ​ശ് ബാ​ബു മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ എ. ​സ​ജീ​വ​ൻ, കെ​യു​ഡ​ബ്ല്യു​ജെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​വി. വി​നീ​ത എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. മേ​യ​ർ ടി.​ഒ.​മോ​ഹ​ന​ൻ അധ്യക്ഷത വഹിച്ചു. പി.​സ​ന്തോ​ഷ് കു​മാ​ർ എം​പി, ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ എം​എ​ൽ​എ, കെയുഡബ്യുജെ സംസ്ഥാന പ്രസിഡന്‍റ് എം.വി.വിനീത തുടങ്ങിയവർ പ്രസംഗിച്ചു. കെ.​പി. മോ​ഹ​ന​ൻ എം​എ​ൽ​എ സ്വാഗതവും ചാലക്കര പുരുഷു നന്ദിയും പറഞ്ഞു.

Related posts

കു​ര​ങ്ങു​പ​നി: പ​രി​ശോ​ധ​ന വേ​ഗ​ത്തി​ലാ​ക്കാ​ൻ നി​ർ​ദേ​ശ​വു​മാ​യി കേ​ന്ദ്രം

Aswathi Kottiyoor

പ്രവർത്തക കൺവെൻഷനും അനുസ്മരണവും*

Aswathi Kottiyoor

എക്‌സൈസ് ഉദ്യോഗസ്ഥർക്ക് ബാഡ്ജ് ഓഫ് എക്‌സലൻസ് വിതരണം 19 ന്

Aswathi Kottiyoor
WordPress Image Lightbox