22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ജില്ലയിലെ കൈത്തറി മേഖലയ്‌ക്കായി 35 ലക്ഷം രൂപ അനുവദിക്കാൻ ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ തീരുമാനം.
Kerala

ജില്ലയിലെ കൈത്തറി മേഖലയ്‌ക്കായി 35 ലക്ഷം രൂപ അനുവദിക്കാൻ ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ തീരുമാനം.

ജില്ലയിലെ കൈത്തറി മേഖലയ്‌ക്കായി 35 ലക്ഷം രൂപ അനുവദിക്കാൻ ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ തീരുമാനം. തുക ഉപയോഗിച്ച് ജില്ലയിൽ ആകെയുള്ള 36 സംഘങ്ങൾക്കും നൂല് വാങ്ങി നൽകും. കൈത്തറി മേഖല പരിപോഷിപ്പിക്കാനാണ് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തുക അനുവദിച്ചതെന്ന്‌ യോഗത്തിൽ അധ്യക്ഷയായ പി പി ദിവ്യ പറഞ്ഞു.
സംസ്ഥാനത്തെ മികച്ച വയോജന സൗഹൃദ ജില്ലയായി തെരഞ്ഞെടുത്തപ്പോൾ പുരസ്‌കാരമായി ലഭിച്ച ഒരുലക്ഷം രൂപ വയോധികരെ ആദരിക്കാൻ ഉപയോഗിക്കും. 100 വയസ് കഴിഞ്ഞവരെയാണ് വീടുകളിലെത്തി ആദരിക്കുക. ജില്ലാ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി ബ്ലോക്ക്തല ഭിന്നശേഷി സംഗമം നടത്തും. 100 ആദിവാസി കോളനികൾ സമഗ്ര വികസനത്തിനായി ഏറ്റെടുക്കുന്നതിന് മുന്നോടിയായി ഡിജിറ്റൽ സർവേക്ക്‌ പ്രത്യേക ആപ്ലിക്കേഷൻ തയ്യാറാക്കും. വിവിധ സ്ഥിരം സമിതികളുടെ പ്രവർത്തനങ്ങൾക്ക് യോഗം അംഗീകാരം നൽകി. കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനിയുടെ നിര്യാണത്തിൽ അനുശോചനവും രേഖപ്പെടുത്തി.
ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ വൈസ് പ്രസിഡന്റ്‌ അഡ്വ. ബിനോയ് കുര്യൻ, സ്ഥിരംസമിതി അധ്യക്ഷരായ അഡ്വ. കെ കെ രത്നകുമാരി, യു പി ശോഭ, അഡ്വ. ടി സരള, വി കെ സുരേഷ് ബാബു, സെക്രട്ടറി ഇൻ ചാർജ് ഇ എൻ സതീഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു.

Related posts

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Aswathi Kottiyoor

ഡി​ജി​റ്റ​ൽ സ​ർ​വേ: ഭൂ ​വി​വ​ര​ങ്ങ​ൾ ഒ​റ്റ​പോ​ർ​ട്ട​ലി​ൽ ല​ഭ്യ​മാ​ക്കും

Aswathi Kottiyoor

തെരുവനായ ശല്യം; കേസ് നടത്തിപ്പിന് ഓരോ ഗ്രാമപ്പഞ്ചായത്തും 3000 രൂപവീതം നൽകും

Aswathi Kottiyoor
WordPress Image Lightbox