ഇരിട്ടി: വിഷ്ണുപ്രിയ കൊലക്കേസ് പ്രതി ശ്യാംജിത്തിനെ ഇരിട്ടിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകത്തനുപയോഗിച്ച കത്തി ഉണ്ടാക്കാനുള്ള സാമഗ്രികള്‍ വാങ്ങിയ ഇരിട്ടിയിലെ കടയിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.
കഴിഞ്ഞ 22ാം തീയതിയാണ് മൊകേരി വള്ള്യായിലെ കണ്ണംച്ചംകണ്ടി വീട്ടില്‍ വിഷ്ണുപ്രിയയെ മാനന്തേരി താഴെകളത്തില്‍ വീട്ടില്‍ ശ്യാംജിത്ത് കൊലപ്പെടുത്തിയത്. പോലീസിന്റെ പിടിലായ പ്രതി റിമാന്‍ഡിൽ കഴിയുന്നതിനിടെ തലശേരി അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ര്‌ട്രേറ്റ് പോലീസ് കസ്റ്റഡിറ്റിൽ വിട്ടിരുന്നു. ശനിയാഴ്ച 11.30 വരെ പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ട് നല്‍കിയത്. തുടര്‍ന്നാണ് പോലീസ് പ്രതിയുമായി തെളിവെടുപ്പ് നടത്തിയത്. പാനൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എം. പി. ആസാദിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. വെള്ളിയാഴ്ച പ്രതിയുമായി എത്തിയ പോലീസ് കൃത്യത്തിനുപയോഗിച്ച കത്തി നിര്‍മ്മിക്കാന്‍ ഉപയോഗിച്ച ഉപകരണം വാങ്ങിയ ഇരിട്ടിയിലെ ശുഭ ഹാർഡ്‌വേഴ്‌സിൽ എത്തിച്ചായിരുന്നു തെളിവെടുപ്പ് നടത്തിയത്. ഇരിട്ടി പഴയ ബസ് സ്‌ററാന്‍ഡിൽ സ്ഥിതിചെയ്യുന്ന കടയിൽ പ്രതി ശ്യാജിത്ത് ഒരു വര്‍ഷത്തോളം ജോലി ചെയ്തിരുന്നു.