21.9 C
Iritty, IN
November 22, 2024
  • Home
  • Kerala
  • കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ലഹരിക്കെതിരെ സൈക്കിൾ റാലി നടത്തി
Kerala

കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ലഹരിക്കെതിരെ സൈക്കിൾ റാലി നടത്തി


*കേളകം: സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിലെ എസ്പിസി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, റെഡ്ക്രോസ്, ലഹരി വിരുദ്ധ ക്ലബ്‌ എന്നിവയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെയുള്ള ബോധവൽക്കരണ സന്ദേശവുമായി സൈക്കിള്‍ റാലി നടത്തി. കേളകം പോലീസ് ഇന്‍സ്പെക്ടര്‍ അജയ കുമാർ സൈക്കിൾ റാലി ഫ്ലാഗ് ഓഫ് ചെയ്തു. കേളകം ബസ് സ്റ്റാൻറിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി ടി അനീഷ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. തുടര്‍ന്ന്, കുട്ടികളുടെ ഫ്ലാഷ് മോബും അരങ്ങേറി. മഞ്ഞളാംപുറം ടൗണിലേക്ക് നടത്തിയ റാലിക്ക് മഞ്ഞളാംപുറം പൗരാവലി സ്വീകരണം നൽകി. കേളകം മാർത്തോമാ ചർച്ച് വികാരി ഫാ. റോബിൻ രാജു ലഹരിക്കെതിരെ സന്ദേശം നൽകി. പിടിഎ പ്രസിഡന്‍റ് സന്തോഷ് സി സി, വാര്‍ഡ് മെമ്പര്‍ സുനിത വാത്യാട്ട്, പ്രിന്‍സിപ്പാള്‍ എന്‍ ഐ ഗീവര്‍ഗീസ്, ടി കെ ബാഹുലേയന്‍ ഹെഡ്മാസ്റ്റര്‍ എം വി മാത്യു എന്നിവര്‍ സംസാരിച്ചു. , അധ്യാപകരായ ജോബി ഏലിയാസ്, ടൈറ്റസ് പി സി, ബിബിന്‍ ആന്‍റണി, അശ്വതി കെ ഗോപിനാഥ്, കുസുമം പി എ, റീന ഇരുപ്പക്കാട്ട് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.*

Related posts

സൈറൺ കേട്ട് ഭയക്കേണ്ട, വീഡിയോ 
കണ്ടതിന്‌ പിഴ വാങ്ങില്ല

Aswathi Kottiyoor

ഇ-ശ്രം രജിസ്‌ട്രേഷൻ: ഭിന്നശേഷിക്കാരായ അസംഘടിത തൊഴിലാളികൾക്കായി പ്രത്യേക ക്യാമ്പ്

Aswathi Kottiyoor

സ്വമേധയാ കേസെടുക്കണം ; വിദ്വേഷപ്രസംഗത്തില്‍ നിലപാട് കടുപ്പിച്ച് സുപ്രീംകോടതി

Aswathi Kottiyoor
WordPress Image Lightbox