22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • എംപ്ലോയ്മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാം*
Kerala

എംപ്ലോയ്മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാം*

തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ വിവിധ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചുകളിലും പ്രൊഫഷണല്‍ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിലും രജിസ്റ്റര്‍ ചെയ്ത ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് രജിസ്‌ട്രേഷന്‍ പുതുക്കാം. പി എസ് സി, എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് എന്നിവ വഴി അനധ്യാപക തസ്തികയില്‍ സ്ഥിരം ജോലി ലഭിക്കുകയും ഈ വിവരം എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ അറിയിക്കുകയും ചെയ്തവര്‍, സ്ഥിരം ജോലി ലഭിച്ചതിനാല്‍ പിന്നീട് പുതുക്കാതെ രജിസ്‌ട്രേഷന്‍ റദ്ദായവര്‍ എന്നിവര്‍ക്കാണ് അവസരം. സംസ്ഥാനത്തെ എയിഡഡ് സ്‌കൂളുകളിലെ അധ്യാപക തസ്തികകളിലേക്ക് പരിഗണിക്കാനായി യോഗ്യരായവര്‍ രജിസ്ട്രേഷന്‍ കാര്‍ഡും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും നിശ്ചിത മാതൃകയിലുള്ള എന്‍ ഒ സിയും സഹിതം അതത് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിലും പ്രൊഫഷണല്‍ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിലും ഡിസംബര്‍ 31നകം ഹാജരായി രജിസ്‌ട്രേഷന്‍ പുതുക്കണം. ഫോണ്‍: 04842312944

Related posts

കാട്ടുകൊമ്പന്‍ പിഎം 2-വിനെ ഒടുവില്‍ വനംവകുപ്പ് പിടികൂടി

Aswathi Kottiyoor

മകളെ യാത്രയാക്കാനെത്തിയ പിതാവ് ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ വീണു മരിച്ചു.

Aswathi Kottiyoor

പ്രളയഭീഷണി: കേരളത്തിൽ കൂടുതൽ ഡാമുകൾ വേണമെന്ന് പാർലമെന്ററി സമിതി.

Aswathi Kottiyoor
WordPress Image Lightbox